ആവേശഭരിതം : വിജയനായകനായ ശേഷം ലൗറ്ററോ പറയുന്നു!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അർജന്റീനയുടെ വിജയംഗോൾ നേടിയത് സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസായിരുന്നു.മത്സരത്തിന്റെ 43-ആം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ലൗറ്ററോ ഗോൾ നേടിയത്. ഇതോടെ 33 മത്സരങ്ങളിൽ നിന്ന് അർജന്റീനക്ക്‌ വേണ്ടി 17 ഗോളുകൾ നേടാൻ ലൗറ്ററോക്ക്‌ കഴിഞ്ഞു. സ്കലോണിക്ക്‌ കീഴിൽ ഏറ്റവും ഗോളുകൾ നേടിയ താരം ലൗറ്ററോയാണ്.15 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് രണ്ടാമതുള്ളത്. ഏതായാലും മത്സരത്തിലെ വിജയത്തെ ആവേശഭരിതം എന്നാണ് ലൗറ്ററോ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ tyc റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇതെല്ലാം വളരെ ആവേശഭരിതമാണ്. ഒരുപാട് കാലത്തിന് ശേഷമാണ് എന്റെ കുടുംബം കളത്തിൽ എന്നെ നേരിട്ട് കാണുന്നത്. ഇന്നവർ ഇവിടെ ഉണ്ടായിരുന്നു. ഈ വിജയം ആളുകൾ ആസ്വദിച്ചിട്ടുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും ഞങ്ങൾ കളത്തിലേക്ക് ഇറങ്ങിയാൽ സർവ്വം മറന്ന് പോരാടും, എന്തെന്നാൽ ഈ അർജന്റീന ജേഴ്സി ആ ഒരു ബഹുമാനവും ഉത്തരവാദിത്വവും അർഹിക്കുന്നുണ്ട്. പോയിന്റ് ടേബിളിൽ മികച്ച ഒരിടത്താണ് ഞങ്ങൾ ഉള്ളത്. ഞങ്ങൾ വളരെയധികം സന്തോഷവാൻ മാരാണ്. ഉറുഗ്വക്കെതിരെയുള്ള മത്സരം കുറച്ചുകൂടി എളുപ്പമായിരുന്നു. ആ മത്സരത്തിൽ കൂടുതൽ സ്പേസുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇന്നത്തെ മത്സരം ഒരല്പം സങ്കീർണമായിരുന്നു. പക്ഷേ അതിനുള്ള പരിഹാരം കണ്ടെത്താനായിരിക്കും ഞങ്ങൾ എപ്പോഴും ശ്രമിക്കുക. എങ്ങനെ അത് കണ്ടെത്താമെന്നുള്ളത് ഇന്ന് ഞങ്ങൾക്ക് മനസ്സിലായി ” ലൗറ്ററോ പറഞ്ഞു.

നിലവിൽ ഇന്റർമിലാന് വേണ്ടിയും മിന്നുന്ന ഫോമിലാണ് ലൗറ്ററോ കളിക്കുന്നത്.സിരി എയിൽ ഇതിനോടകം തന്നെ താരം അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *