ആറ് കിരീടങ്ങൾ, മികച്ചത് ബാഴ്‌സയോ ബയേണോ? കണക്കുകൾ ഇങ്ങനെ!

ഇന്നലെ ക്ലബ് വേൾഡ് കപ്പ് കിരീടം കൂടി നേടിയതോടെ ഒരേ സമയം സാധ്യമായ ആറ് കിരീടങ്ങളും നേടിയ ചരിത്രത്തിലെ രണ്ടാമത്തെ ക്ലബായി മാറാൻ ഹാൻസി ഫ്ലിക്കിന്റെ ബയേണിന് സാധിച്ചിരുന്നു. ഇതിന് മുമ്പ് 2009-ൽ പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സയായിരുന്നു ആറ് കിരീടങ്ങൾ നേടിയ ഏകടീം. ഈ നേട്ടമാണ് ഇപ്പോൾ ബയേൺ പങ്കിട്ടിരിക്കുന്നത്. ഇവരിൽ ആരാണ് മികച്ചത്? ഓരോ കിരീടത്തിലെയും കണക്കുകൾ ഒന്ന് പരിശോധിക്കാം.

ചാമ്പ്യൻസ് ലീഗ് : 2009-ലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും വിജയിക്കാൻ ബാഴ്‌സക്ക് സാധിച്ചിരുന്നു.എന്നാൽ ഒരു മത്സരത്തിൽ പരാജയം രുചിച്ചു. കൂടാതെ നോക്കോട്ട് ഘട്ടങ്ങളിലുള്ള ഇരുപാദങ്ങളും വിജയിച്ചു കൊണ്ട് ബാഴ്സക്ക് മുന്നേറാൻ സാധിച്ചിരുന്നില്ല. പക്ഷെ ബാഴ്‌സ കിരീടം ചൂടി.

എന്നാൽ ബയേണിന്റെ കാര്യത്തിലേക്ക് വന്നാൽ 2020-ലെ എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ബയേൺ വിജയിച്ചു.ഫൈനലിൽ മാത്രമാണ് ഒരു ഗോളിന് ബയേൺ ജയിച്ചത്.

ലീഗ് : 2009-ലെ ലാലിഗ കിരീടം 87 പോയിന്റ് നേടിക്കൊണ്ടാണ് ബാഴ്സ നേടിയത്. രണ്ടാം സ്ഥാനക്കാരായ റയലിനേക്കാൾ 9 പോയിന്റ് കൂടുതലുണ്ടായിരുന്നു.ബാഴ്സ 27 മത്സരങ്ങൾ വിജയിച്ചു,ആറെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ അഞ്ചെണ്ണം തോറ്റു.105 ഗോളുകൾ നേടിയപ്പോൾ 34 എണ്ണം വഴങ്ങി.

അതേസമയം ബയേൺ മ്യൂണിക്ക് ആവട്ടെ ബുണ്ടസ്ലിഗ നേടിയത് 82 പോയിന്റുകൾ നേടികൊണ്ടായിരുന്നു.രണ്ടാം സ്ഥാനക്കാരായ ബൊറൂസിയക്കാൾ 13 പോയിന്റുകൾ അധികം നേടി.ആദ്യത്തെ 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബയേൺ ഏഴാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ പിന്നീടുള്ള 20 മത്സരങ്ങളിൽ 19 എണ്ണവും ബയേൺ വിജയിച്ചു.

കപ്പ്‌ : ബാഴ്സ കോപ്പ ഡെൽ റേയിൽ ഏഴ് മത്സരങ്ങൾ വിജയിച്ചു.രണ്ടെണ്ണത്തിൽ സമനില വഴങ്ങി.15 ഗോളുകൾ നേടിയപ്പോൾ 8 എണ്ണം വഴങ്ങി കിരീടം ചൂടി.

അതേസമയം ബയേൺ ഡിഎഫ്ബി പോക്കലിൽ എല്ലാ മത്സരങ്ങളും വിജയിച്ചു. 16 ഗോളുകൾ നേടി 8 എണ്ണം വഴങ്ങി കിരീട ചൂടി.

സൂപ്പർ കപ്പ് : അത്ലെറ്റിക്ക് ക്ലബ്ബിനെ ഇരുപാദങ്ങളിലുമായി 5-1 ന് തോൽപ്പിച്ച് ബാഴ്‌സ കിരീടം ചൂടി.

ഡോർട്മുണ്ടിനെ 3-1 ന് തോൽപ്പിച്ച് ബയേണും കിരീടം ചൂടി.

യുവേഫ സൂപ്പർ കപ്പ് : ഷാക്തർ ഡോണസ്ക്കിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് ബാഴ്സ കിരീടം ചൂടി.

സെവിയ്യയെ 2-1 ന് തോൽപ്പിച്ച് ബയേണും കിരീടം ചൂടി. ഇരുടീമുകൾക്കും എക്സ്ട്രാ ടൈം വേണ്ടി വന്നു.

ക്ലബ് വേൾഡ് കപ്പ് : എസ്റ്റുഡിയാന്റസിനെ മെസ്സിയുടെ ഗോളിൽ കീഴടക്കി കൊണ്ട് ബാഴ്‌സ കിരീടം ചൂടി.

ടൈഗ്രസിനെ ഒരു ഗോളിന് കീഴടക്കി ബയേൺ കിരീടം ചൂടി.

ആകെ : ബാഴ്‌സ 46 വിജയങ്ങൾ,13 സമനിലകൾ,9 തോൽവികൾ.163 ഗോളുകൾ നേടി.59 എണ്ണം വഴങ്ങി.

ബയേൺ : പത്ത് മത്സരങ്ങൾ കുറച്ചാണ് കളിച്ചത്.47 ജയം.4 സമനില,4 തോൽവി.167 ഗോളുകൾ നേടി.51 എണ്ണം വഴങ്ങി. ഇതാണ് കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *