ആരൊക്കെ ശ്രദ്ധിച്ചു? ഖത്തറിൽ ബ്രസീൽ കിരീടം ചൂടുമെന്ന സൂചനയുമായി നെയ്മർ ജൂനിയർ.
ഖത്തർ വേൾഡ് കപ്പിന് വേണ്ടി ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഖത്തറിൽ എത്തിയത് ഇന്നലെ മാത്രമായിരുന്നു. ഇതുവരെ ഇറ്റലിയിൽ ആയിരുന്നു ബ്രസീൽ തങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്.യുവന്റസിന്റെ പരിശീലന സൗകര്യങ്ങളായിരുന്നു ബ്രസീൽ ഉപയോഗപ്പെടുത്തിയിരുന്നത്.
വലിയ രൂപത്തിലുള്ള ആരാധക കൂട്ടമായിരുന്നു നെയ്മറെയും സംഘത്തെയും വരവേൽക്കാൻ തടിച്ചു കൂടിയിരുന്നത്.ഏതായാലും ഖത്തറിൽ എത്തിയതിന്റെ ചിത്രങ്ങൾ നെയ്മർ ജൂനിയർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
അതിലൊന്ന് നെയ്മറുടെ ഷോർട്സിന്റെ ചിത്രമാണ്. ബ്രസീൽ 5 വേൾഡ് കപ്പ് കിരീടങ്ങൾ നേടിയിരിക്കുന്നു എന്നതിന്റെ അടയാളമായ 5 സ്റ്റാറുകൾ ബ്രസീലിന്റെ എംബ്ലത്തിന് മുകളിൽ ആ ഷോർട്സിൽ ഉണ്ട്. എന്നാൽ നെയ്മർ ജൂനിയർ അവിടെ ആറാമത്തെ ഒരു സ്റ്റാർ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
Neymar’s Instagram story.
— ⋆𝗡𝗲𝘆𝗺𝗼𝗹𝗲𝗾𝘂𝗲 🇧🇷 (@Neymoleque) November 19, 2022
Notice anything? 🧐 pic.twitter.com/CzH8GIJkrK
അതായത് ബ്രസീൽ ഖത്തറിൽ വേൾഡ് കപ്പ് കിരീടം നേടുമെന്നും അതുവഴി ആറാമത്തെ സ്റ്റാർ അവിടെ വരുമെന്നുമാണ് നെയ്മർ ജൂനിയർ സൂചിപ്പിച്ചിട്ടുള്ളത്.വളരെയധികം മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് ഇപ്പോൾ നെയ്മർ ഖത്തറിൽ എത്തിയിരിക്കുന്നത്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. ആ പ്രകടനം താരം വേൾഡ് കപ്പിലും തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.