ആന്റണി സ്റ്റാർട്ട് ചെയ്യുമോ? ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്രസീൽ ടീമുള്ളത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക. ബ്രസീലിന്റെ മൈതാനമായ മാരക്കാനയാണ് ഈയൊരു പോരാട്ടത്തിന് വേദിയാവുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.കൂട്ടത്തിൽ ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ തീരുമാനിച്ചിട്ടുണ്ടെന്നും ടിറ്റെ അറിയിച്ചിട്ടുണ്ട്. പക്ഷേ അത് പുറത്ത് വിടാൻ പരിശീലകൻ തയ്യാറായിട്ടില്ല. അത് മാത്രമല്ല ഫിസിക്കൽ ഇഷ്യൂ ഉള്ളതുകൊണ്ട് ആന്റണിയുടെ കാര്യത്തിലും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.എന്നാൽ അവസാന പരിശീലന സെഷനിലെ റിപ്പോർട്ടുകൾ അനുസരിച്ച് ആന്റണി ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ കണ്ടെത്തിയിട്ടുള്ളത്.
Tite admite preocupações, mas preserva conversas com Neymar: "Coisas íntimas, de vestiário"
— ge (@geglobo) March 23, 2022
Seleção brasileira terá Neymar, Vinicius Junior e Antony no ataque https://t.co/0KppkqxS7N
ഏതായാലും ബ്രസീലിന്റെ സാധ്യത ഇലവൻ നമുക്കൊന്നു പരിശോധിക്കാം.
Alisson, Danilo, Marquinhos, Thiago Silva, Guilherme Arana; Casemiro, Fred, Lucas Paquetá; Antony, Neymar and Vini Jr.
സൂപ്പർ താരങ്ങളായ ഫിലിപ്പെ കൂട്ടിഞ്ഞോ,റിച്ചാർലീസൺ,എഡർ മിലിറ്റാവോ എന്നിവർക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കില്ല.
നിലവിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ.15 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.ഖത്തർ വേൾഡ് കപ്പിന് ആദ്യമായി ടിക്കറ്റെടുത്ത ലാറ്റിനമേരിക്കൻ രാജ്യവും ബ്രസീൽ തന്നെയാണ്.