ആദ്യ മത്സരം വിജയിച്ചു കഴിഞ്ഞു, ഇനി അർജന്റീനയുടെ പ്ലാനുകൾ ഇങ്ങനെ!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.റൊമേറോയുടെ പാസിൽ നിന്നായിരുന്നു ഡി മരിയ ഗോൾ നേടിയിരുന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.
ഇനി അർജന്റീന ഗ്വാട്ടിമാലക്കെതിരെ ഒരു സൗഹൃദ മത്സരം കൂടി കളിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അർജന്റീനയുടെ പ്ലാനുകളും ഷെഡ്യൂളുകളും എന്തൊക്കെയാണ് എന്നത് പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നത്തെ മത്സരം ഷിക്കാഗോയിൽ വെച്ചുകൊണ്ടാണ് അർജന്റീന കളിച്ചിട്ടുള്ളത്. ഇന്ന് ഉച്ചക്ക് ശേഷം അർജന്റീന മയാമിയിലേക്ക് ട്രാവൽ ചെയ്യും. നിലവിൽ അർജന്റൈൻ ക്യാമ്പ് മയാമിയിലാണ് ഉള്ളത്. അവിടെ ഇനി നാല് ട്രെയിനിങ് സെഷനുകൾ കൂടിയാണ് അവശേഷിക്കുന്നത്.

അതിന് ശേഷമാണ് വാഷിംഗ്ടണിലേക്ക് അർജന്റീന യാത്ര ചെയ്യുക. അവിടെ വച്ചുകൊണ്ടാണ് ഗ്വാട്ടിമാലക്കെതിരെയുള്ള സൗഹൃദ മത്സരം.അർജന്റീന കളിക്കുന്നത്. വരുന്ന ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അതിനുശേഷം മയാമിയിലേക്ക് തന്നെ അർജന്റീന തിരിച്ചെത്തും. മാത്രമല്ല നിലവിൽ അർജന്റീന സ്‌ക്വാഡിൽ 29 താരങ്ങളാണ് ഉള്ളത്. അതിൽ മൂന്നു പേരെ ഒഴിവാക്കിക്കൊണ്ട് കോപ അമേരിക്കക്കുള്ള ഫൈനൽ സ്‌ക്വാഡ് പരിശീലകൻ സ്‌കലോണി പ്രഖ്യാപിക്കുകയും ചെയ്യും.
അർജന്റീനയുടെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരം കാനഡക്കെതിരെയാണ്.ജൂൺ 21ആം തീയതി വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അർജന്റീന വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സിയിൽ തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.