ആദ്യ എതിരാളികൾ മൊറോക്കോ,ബ്രസീൽ ടീമിന് പുതിയ പരിശീലകനായി.

ആരായിരിക്കും ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായ എത്തുക എന്നുള്ളത് ഖത്തർ വേൾഡ് കപ്പിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകൻ ആവാൻ സമ്മതിച്ചു എന്നുള്ള റിപ്പോർട്ട് ESPN ബ്രസീൽ പുറത്തുവിട്ടിരുന്നു. എന്നാൽ അതിൽ യാതൊരുവിധ അടിസ്ഥാനങ്ങളും ഇല്ല എന്നുള്ളത് പിന്നീട് തെളിഞ്ഞിരുന്നു.ഇപ്പോഴും ഒരു സ്ഥിര പരിശീലകനെ കണ്ടെത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.

എന്നാൽ ബ്രസീൽ ഒരു ഇടക്കാല പരിശീലകനെ നിയമിച്ചിട്ടുണ്ട്.ബ്രസീൽ തന്നെ ഇക്കാര്യം കൺഫേം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബ്രസീൽ അണ്ടർ 20 ടീമിന്റെ പരിശീലകനായിരുന്ന റാമോൺ മെനസസാണ് ഇനി ബ്രസീലിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കുക. ബ്രസീൽ അണ്ടർ 20 ടീമിനെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തുകൊണ്ടാണ് ഇദ്ദേഹം വരുന്നത്.

ഒരുപാട് വർഷങ്ങളുടെ ഇടവേളക്കുശേഷം ബ്രസീൽ ടീമിനെ അണ്ടർ 20 സൗത്ത് അമേരിക്കൻ കിരീടം നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മാത്രമല്ല ഒരു തോൽവി പോലും അറിയാതെ മിന്നുന്ന പ്രകടനമായിരുന്നു ഇദ്ദേഹത്തിന് കീഴിൽ ബ്രസീൽ അണ്ടർ 20 പുറത്തെടുത്തിരുന്നത്.ഇതിന് പിന്നാലെയാണ് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഇദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. എന്നിരുന്നാലും ബ്രസീലിന്റെ സ്ഥിര പരിശീലകന് വേണ്ടി CBF അന്വേഷണങ്ങൾ തുടർന്നേക്കും.

അതേസമയം ഇതോടൊപ്പം തന്നെ വേൾഡ് കപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യത്തെ മത്സരവും ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ. മാർച്ച് 25 ആം തീയതി മൊറോക്കോയിൽ വച്ചാണ് ഈ സൗഹൃദ മത്സരം കളിക്കുക. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തി ഏവരുടെയും മനം കവർന്ന ടീമാണ് മൊറോക്കോ.

Leave a Reply

Your email address will not be published. Required fields are marked *