ആദ്യം സ്വന്തം സ്വഭാവം നന്നാക്കാൻ നോക്ക്: തെളിവുകൾ നിരത്തി സ്ലാറ്റണ് മറുപടി നൽകി അഗ്വേറോ!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിമർശിച്ചിരുന്നത്. വേൾഡ് കപ്പ് നേടിയതിനു ശേഷം അർജന്റീന താരങ്ങൾ നടത്തിയ അധിക്ഷേപങ്ങൾക്കെതിരെയായിരുന്നു സ്ലാറ്റൻ വിമർശനം ഉന്നയിച്ചിരുന്നത്.മാത്രമല്ല ഇനി അർജന്റീന താരങ്ങൾ ആരും തന്നെ കിരീടങ്ങൾ നേടാൻ പോകുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ മുൻ അർജന്റീന താരമായിരുന്ന സെർജിയോ അഗ്വേറോ സ്ലാറ്റന് മറുപടി നൽകിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആദ്യം സ്വന്തം സ്വഭാവം നന്നാക്കൂ എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.സ്ലാറ്റന്റെ മോശം പെരുമാറ്റത്തിനുള്ള തെളിവുകളും അഗ്വേറോ അക്കമിട്ട് നിരത്തിയിട്ടുണ്ട്.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നീയും മോശമായി പെരുമാറിയിട്ടുണ്ട് സ്ലാറ്റൻ. ഞാൻ അതൊന്ന് ഓർമ്മിപ്പിക്കട്ടെ? യുണൈറ്റഡിനെതിരെ ഞങ്ങൾ കളിച്ചിരുന്ന സമയത്ത് നീ മോശം വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ചിരുന്നു. സിറ്റിയും യുണൈറ്റഡ് തമ്മിലുള്ള മത്സരത്തിനിടെ ഓട്ടമെന്റിയുമായി നീ അടി കൂടിയത് ഓർക്കുന്നില്ലേ. പരിശീലകനായ പെപ്പുമായി നീ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.മുമ്പ് ബാഴ്സയിൽ വെച്ച് നിന്നെ വിൽക്കാൻ ഉണ്ടായ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അത്.എല്ലാവരോടും നീ അപമര്യാദയായി പെരുമാറിയിരുന്നു. നീ അർജന്റീനയെ പറ്റി ആശങ്കപ്പെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പറ്റിയും അവിടുത്തെ താരങ്ങളെ പറ്റിയും ആശങ്കപ്പെടൂ. കഴിഞ്ഞ വേൾഡ് കപ്പിന് പോലും യോഗ്യത നേടാൻ കഴിയാത്ത ടീമാണ് നിങ്ങൾ.ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്. ലയണൽ മെസ്സിയാണ് ഏറ്റവും മികച്ച താരം. എനിക്ക് നിങ്ങളുടെ കാര്യത്തിൽ ദുഃഖം തോന്നുന്നു ” സെർജിയോ അഗ്വേറോ പറഞ്ഞു.

അർജന്റീന താരങ്ങളുടെ പെരുമാറ്റ ദൂഷ്യത്തേയായിരുന്നു സ്ലാറ്റൻ വിമർശിച്ചിരുന്നത്.എന്നാൽ അധികം വൈകാതെ തന്നെ അഗ്വേറോ അദ്ദേഹത്തിന് മറുപടി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *