ആം ബാൻഡ് വലിച്ചെറിഞ്ഞ സംഭവം,ക്രിസ്റ്റ്യാനോക്ക് യുവന്റസ് ഇതിഹാസത്തിന്റെ വിമർശനം!
പോർച്ചുഗല്ലും സെർബിയയും ഏറ്റുമുട്ടിയ മത്സരത്തിന്റെ അവസാനനിമിഷങ്ങളിലായിരുന്നു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കം ഗോൾ വര കടന്ന് ഗോളായി മാറിയിട്ടും റഫറി അത് നിഷേധിക്കുകയായിരുന്നു. VAR സിസ്റ്റമോ ഗോൾ ലൈൻ ടെക്നോളജിയോ ഇല്ലാത്തതിനാൽ പോർച്ചുഗല്ലിന് വിജയഗോൾ നഷ്ടമാവുകയായിരുന്നു. ഇതിൽ രോഷാകുലനായ ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് കളം വിടുകയായിരുന്നു. ഈയൊരു പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നിരുന്നു.ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ പ്രവർത്തിയെ വിമർശിച്ചിരിക്കുകയാണ് യുവന്റസ് ഇതിഹാസമായ അലെസാൻഡ്രോ ഡെൽ പിയറോ.ക്രിസ്റ്റ്യാനോയുടേത് ഒരു ഓവർ റിയാക്ഷനായി എന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്.
Juventus legend Alessandro Del Piero criticises Cristiano Ronaldo for throwing his Portugal captain’s armband to the ground. ‘This is an over-reaction.’ https://t.co/w7kveHucNy #Juventus #CR7 #Portugal pic.twitter.com/CP2JncBVSv
— footballitalia (@footballitalia) March 30, 2021
” ക്രിസ്റ്റ്യാനോയുടേത് ഒരു ഓവർ റിയാക്ഷനായിരുന്നു.അദ്ദേഹം അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു.ദേഷ്യം വരുന്നത് സ്വാഭാവികമാണ്.റഫറിയുമായി തർക്കിക്കുന്നത് സ്വാഭാവികമാണ്.പക്ഷെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് നടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.പ്രത്യേകിച്ച് ടീമിന്റെ നായകനും അദ്ദേഹത്തെ പോലെയുള്ളയൊരു ലോകമറിയുന്ന താരവുമാവുമ്പോൾ ഇതൊരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ആ ഒരു നിമിഷത്തെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.ആ മത്സരത്തിന്റെ പ്രാധാന്യവും അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹങ്ങളുമൊക്കെ എനിക്ക് മനസ്സിലാവും.പക്ഷെ അദ്ദേഹം ചെയ്തത് യോജിക്കാനാവാത്തതാണ് ” ഡെൽ പിയറോ പറഞ്ഞു.
Cristiano Ronaldo threw his Portugal captain’s armband to the ground in anger, but it is doing some good now, as it’ll be auctioned to raise money for a Serbian child’s surgery https://t.co/4wWvyIgQ2P #CR7 #Portugal #Serbia #Juventus pic.twitter.com/PnfbIWAw0N
— footballitalia (@footballitalia) March 30, 2021