അർജന്റൈൻ സൂപ്പർ താരത്തിന് പരിക്ക്, വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും കോപ്പയും നഷ്ടമാവും!
അർജന്റൈൻ വിങ്ങർ എഡ്യാഡോ സാൽവിയോക്ക് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന ബൊക്ക ജൂനിയേഴ്സിന്റെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.ബൊക്കയും സാർമിയന്റോയും തമ്മിൽ നടന്ന പരിക്കേറ്റ താരം കളം വിടുകയായിരുന്നു.മത്സരം 1-1 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. മത്സരശേഷം നടന്ന പരിശോധനയിൽ താരത്തിന് എസിഎൽ ഇഞ്ചുറി സ്ഥിരീകരിക്കുകയായിരുന്നു. ആറു മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
Eduardo Salvio injured, will miss Argentina's World Cup qualifiers. https://t.co/Oec5H4rOd6
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 1, 2021
ഇതോടെ താരത്തിന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായി. കൂടാതെ കോപ്പ അമേരിക്കയും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ടീമിൽ ഉൾപ്പെടുത്താറുള്ള താരമാണ് സാൽവിയോ.ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ട് വമ്പൻമാരെയാണ് അർജന്റീനക്ക് നേരിടാനുള്ളത്. ഉറുഗ്വയെയും ബ്രസീലിനെയും.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. പത്ത് പോയിന്റാണ് അർജന്റീനക്കുള്ളത്.12 പോയിന്റുള്ള ബ്രസീൽ ആണ് ഒന്നാമത്.
Eduardo Salvio injured, will miss Argentina's World Cup qualifiers. https://t.co/Oec5H4rOd6
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 1, 2021