അർജന്റൈൻ താരത്തിന് വേണ്ടിയുള്ള റയൽ മാഡ്രിഡിന്റെ ശ്രമം വിഫലമായി!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു സെന്റർ ബാക്കിനെയാണ്. കാരണം അവരുടെ സൂപ്പർ താരമായ നാച്ചോ ക്ലബ്ബ് വിട്ടിട്ടുണ്ട്. കൂടാതെ ഡേവിഡ് അലാബ പരിക്കിന്റെ പിടിയിലുമാണ്.ലെനി യോറോയെ കൊണ്ടുവരാൻ കഴിയും എന്നുള്ള പ്രതീക്ഷയിലായിരുന്നു റയൽ മാഡ്രിഡ് ഉണ്ടായിരുന്നത്. എന്നാൽ വലിയ തുക നൽകിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

ഒരു മികച്ച സെന്റർ ബാക്കിന്റെ അഭാവം നിലവിൽ റയൽ മാഡ്രിഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്.അൽ നസ്റിന്റെ സ്പാനിഷ് ഡിഫൻഡറായ അയ്മറിക്ക് ലപോർട്ടയെ കൊണ്ടുവരാൻ റയലിന് താല്പര്യമുണ്ട്.പക്ഷേ ട്രാൻസ്ഫർ ഫീ മുടക്കാൻ അവർ തയ്യാറല്ല.അൽ നസ്റുമായുള്ള കോൺട്രാക്ട് റദ്ദാക്കി കൊണ്ടുവരികയാണെങ്കിൽ മാത്രമാണ് റയൽ അദ്ദേഹത്തെ സ്വന്തമാക്കുക. എന്നാൽ കോൺട്രാക്ട് റദ്ദാക്കാൻ അൽ നസ്ർ തയ്യാറായിട്ടുമില്ല. ആ ട്രാൻസ്ഫർ അവിടെ സങ്കീർണ്ണമായിക്കൊണ്ട് നിലകൊള്ളുകയാണ്.

ഇതിനിടെ റയൽ മാഡ്രിഡ് അർജന്റൈൻ പ്രതിരോധനിരതാരമായ ക്രിസ്റ്റ്യൻ റൊമേറോക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.റയൽ ടോട്ടൻഹാമിനെ കോൺടാക്ട് ചെയ്തിരുന്നു. എന്നാൽ ഉടൻ തന്നെ ടോട്ടൻഹാം ഇത് റിജക്റ്റ് ചെയ്യുകയാണ് ചെയ്തത്.റയലുമായി ചർച്ചകൾ നടത്താൻ അവർ തയ്യാറായില്ല.റൊമേറോയെ വിട്ടു നൽകാൻ തങ്ങൾ തയ്യാറല്ല എന്നാണ് ടോട്ടൻഹാമിന്റെ നിലപാട്.

അതേസമയം മറ്റൊരു മാധ്യമപ്രവർത്തകന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത് ടോട്ടൻഹാം 150 മില്യൻ പൗണ്ട് താരത്തിനു വേണ്ടി ആവശ്യപ്പെട്ടു എന്നുള്ളതാണ്.ഇതോടെ റയൽ മാഡ്രിഡ് പിൻവാങ്ങി എന്നും അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ റൊമേറോയെ ടോട്ടൻഹാം വിൽക്കുകയില്ല.ഇനി നിൽക്കുകയാണെങ്കിൽ തന്നെ വലിയ ഒരു തുക അദ്ദേഹത്തിന് വേണ്ടി അവർ ആവശ്യപ്പെടും എന്നുറപ്പാണ്.ഇതോടെ റൊമേറോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് അവസാനിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *