അർജന്റൈൻ താരത്തിന്റെ ഹാട്രിക്കിൽ അർജന്റൈൻ ടീമിനെ മലർത്തിയടിച്ച് ബ്രസീലിയൻ ടീം!
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഫ്ലൂമിനൻസ് റിവർ പ്ലേറ്റിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് സർവാധിപത്യം പുലർത്തുകയായിരുന്നു.
ഫ്ലൂമിനൻസിന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ ജർമ്മൻ കാനോയാണ് റിവർ പ്ലേറ്റിനെ തകർത്തത്.ഹാട്രിക്ക് ഗോൾ നേട്ടം സ്വന്തമാക്കാൻ ഈ താരത്തിന് സാധിക്കുകയായിരുന്നു.മത്സരത്തിന്റെ 29, 53, 86 എന്നീ മിനിട്ടുകളിലായിരുന്നു കാനോ വല കുലുക്കിയത്. ബാക്കിയുള്ള രണ്ട് ഗോളുകൾ ജോൺ അരിയാസിന്റെ വകയായിരുന്നു.ലുകാസ് ബെൾട്രനാണ് അർജന്റൈൻ ക്ലബ്ബിന്റെ ആശ്വാസ ഗോൾ നേടിയിട്ടുള്ളത്.
CANO Y FLUMINENSE VAPULEARON A RIVER ⚪🔴
— Diario Olé (@DiarioOle) May 3, 2023
Golpazo para el Millo en el Maracaná 🇧🇷
Germán Cano metió un hattrick ⚽⚽⚽ pic.twitter.com/l8DWaeDCnq
കോപ്പ ലിബർട്ടഡോറസിൽ ഇപ്പോൾ റിവർ പ്ലേറ്റ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് തോൽവിയുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് റിവർ പ്ലേറ്റ് ഇപ്പോൾ ഉള്ളത്. അതേസമയം മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ഫ്ലുമിനൻസ് 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്.
ഇനി അർജന്റൈൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടമാണ് അരങ്ങേറുക. അതായത് റിവർ പ്ലേറ്റിന്റെ അടുത്ത എതിരാളികൾ ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്സാണ്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് റിവർ പ്ലേറ്റ് തന്നെയാണ് തുടരുന്നത്. പക്ഷേ ബൊക്ക ജൂനിയേഴ്സ് മോശം സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത്.ലീഗിൽ പതിമൂന്നാം സ്ഥാനത്താണ് അവർ തുടരുന്നത്. ബ്രസീലിയൻ ലീഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഫ്ലുമിനൻസ് നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.