അർജന്റൈൻ ഡ്രസിങ് റൂമിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച തോൽവിയേത്? മഷെരാനോ വെളിപ്പെടുത്തുന്നു!
2014-ലെ വേൾഡ് കപ്പ് ഫൈനലിലെ തോൽവി ഏതൊരു അർജന്റൈൻ ആരാധകനും തീരാത്ത മുറിവാണ്. ലോകത്തുള്ള ഏതൊരു അർജന്റൈൻ ആരാധകനെയും ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള തോൽവി അതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത് തന്നെയാണ് അർജന്റീനയുടെ പ്രതിരോധഭടൻമാരിൽ ഒരാളായ ഹവിയർ മഷെരാനോക്കും പങ്കുവെക്കാനുള്ളത്. തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച തോൽവി വേൾഡ് കപ്പ് ഫൈനലിലെ തോൽവിയായിരുന്നു എന്നാണ് മഷെരാനോ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അർജന്റൈൻ ഡ്രസിങ് റൂമിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച തോൽവി വേൾഡ് കപ്പ് ഫൈനലിലേത് ആയിരുന്നില്ല. മറിച്ച് 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടേറ്റ തോൽവിയായിരുന്നു. ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത് മഷെരാനോ തന്നെയാണ്. കഴിഞ്ഞ ദിവസം നൽകിയ ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Mascherano: El futuro de Messi, la historia de su llegada a #Barcelona y la charla con Guardiola🔵🔴
— TyC Sports (@TyCSports) May 25, 2021
El Jefecito le puso el pecho al #Líbero🆚, profundizó sobre su estadía en el culé, elogió a la Pulga y dio detalles de su encuentro con Pep.https://t.co/oJJDTOOTv1
” ഞാൻ പരാജയപ്പെട്ട,എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച തോൽവി വേൾഡ് കപ്പ് ഫൈനലിലെ തോൽവിയാണ്.മാരക്കാനയിൽ ചാമ്പ്യനാവുക എന്നുള്ളത് നമ്മെ അനശ്വരമാക്കുന്ന ഒരു കാര്യമായിരുന്നു.ഒരു വേൾഡ് ചാമ്പ്യനായാൽ ജീവിതത്തിൽ ഒരുൾ മാറ്റങ്ങൾ സംഭവിക്കുമായിരുന്നു.എന്നാൽ ഏറ്റവും വേദനിപ്പിക്കപ്പെട്ടവരായി ഡ്രസിങ് റൂം കാണപ്പെട്ടത് 2016-ലെ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ശേഷമാണ്.റഷ്യയിൽ അർജന്റീനയുടെ പ്രകടനം മോശമായിരുന്നു.നല്ല രീതിയിൽ മുന്നോട്ട് പോവാൻ അർജന്റീനക്ക് കഴിഞ്ഞില്ല ” മഷെരാനോ പറഞ്ഞു.
Javier Maacherano talks about Lionel Messi, his time at Barcelona, Pep Guardiola, Liverpool, West Ham, the tackle vs. Robben, finals, Inter Miami and more. https://t.co/efQm0mlRj2
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 25, 2021