അർജന്റൈൻ ടീമിൽ നിരവധി പ്രശ്നങ്ങൾ, തലവേദനയൊഴിയാതെ സ്‌കലോണി!
ഈ വരുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.രണ്ട് മത്സരങ്ങളാണ് അർജന്റീന ഈ ബ്രേക്കിൽ കളിക്കുക.ചിലി,കൊളംബിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:45-നാണ് ചിലിയെ അർജന്റീന നേരിടുക.
എന്നാൽ നിലവിൽ അർജന്റൈൻ ടീമിൽ നിരവധി പ്രതിസന്ധികളുണ്ട്.കോവിഡും പരിക്കുകളുമാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് തലവേദന സൃഷ്ടിക്കുന്നത്.പ്രത്യേകിച്ച് ഡിഫൻസിൽ നിക്കോളാസ് ഓട്ടമെന്റിക്കൊപ്പം ആരെ ഇറക്കുമെന്നാണ് പ്രധാനപ്രശ്നം. സാധാരണ രൂപത്തിൽ ക്രിസ്റ്റൻ റൊമേറോയാണ് ഇറങ്ങാറുള്ളത്. പക്ഷേ താരത്തിന് പരിക്കാണ്.ജർമ്മൻ പെസല്ലയെയും കളിപ്പിക്കാൻ സാധിക്കില്ല. എന്തെന്നാൽ രണ്ട് യെല്ലോ കാർഡുകൾ ലഭിച്ചതിനാൽ താരം സസ്പെൻഷനിലാണ്.ലിസാൻഡ്രോ മാർട്ടിനെസ്,ലുകാസ് മാർട്ടിനെസ് ക്വാർട്ട എന്നിവരിൽ ഒരാളായിരിക്കും ഇടം നേടുക.
Problema para Lionel Scaloni en la Selección Argentina
— TyC Sports (@TyCSports) January 24, 2022
El entrenador tiene varias bajas en un puesto muy sensible de cara al partido contra Chile. ¿Quién acompañará a Nicolás Otamendi?https://t.co/ezKLdcRfrJ
നിലവിൽ നിരവധി താരങ്ങൾ അർജന്റീനയുടെ സ്ക്വാഡിൽ നിന്നും പുറത്താണ്.സൂപ്പർ താരം ലയണൽ മെസ്സിക്ക് അർജന്റീന വിശ്രമം അനുവദിക്കുകയായിരുന്നു.ക്രിസ്‌റ്റ്യൻ റൊമേറോ പരിക്കിന്റെ പിടിയിലാണ്.എക്സിക്കിയേൽ പലാസിയോസിനും പരിക്കാണ്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ബയേറിന് വേണ്ടി കളിച്ചിട്ടില്ല.നിക്കോളാസ് ഡോമിങ്കസ്,യുവാൻ ഫോയ്ത്ത്,ജോക്കിൻ കൊറേയ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.
എമിലിയാനോ മാർട്ടിനെസ്,എയ്ഞ്ചൽ ഡി മരിയ,ലൗറ്ററോ മാർട്ടിനെസ് എന്നീ സൂപ്പർതാരങ്ങളൊക്കെ അർജന്റൈൻ ടീമിലുണ്ട്. നേരത്തെ തന്നെ ഖത്തർ വേൾഡ് കപ്പിന് അർജന്റീന യോഗ്യത നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വരുന്ന മത്സരങ്ങൾ ആശ്വാസത്തോട് കൂടി കളിക്കാൻ അർജന്റീനക്ക് സാധിക്കും.