അർജന്റൈൻ ടീമിൽ ഒരു മിനിറ്റ് പോലും കളിക്കാൻ അവസരം ലഭിക്കാത്തവർ ആരൊക്കെ?

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അർജന്റീന ക്രൊയേഷ്യയെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. രണ്ട് ടീമുകളും ഫൈനൽ ലക്ഷ്യം വെക്കുന്നതിനാൽ ഒരു തകർപ്പൻ പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടതിനാൽ പിന്നീടുള്ള മത്സരങ്ങൾ അർജന്റീനക്ക് വളരെയധികം നിർണായകമാവുകയായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ പരീക്ഷിക്കാനോ അവസരങ്ങൾ നൽകാനോ ലയണൽ സ്‌കലോണിക്ക് സാധിച്ചിരുന്നില്ല. അതേസമയം പ്രധാനപ്പെട്ട എല്ലാ താരങ്ങളെയും എല്ലാം മത്സരത്തിലും അർജന്റീനക്ക് ഉപയോഗിക്കേണ്ടി വരികയും ചെയ്തു.

ആകെ 21 താരങ്ങളെയാണ് ഇതുവരെ അർജന്റീന ഉപയോഗിച്ചിട്ടുള്ളത്. അതിൽ 10 താരങ്ങൾ എല്ലാ മത്സരങ്ങളും കളിക്കുകയും ചെയ്തു.Emiliano Martínez, Acuña, Cristian Romero, Otamendi, Molina, De Paul, Enzo Fernández, Julián Álvarez, Messi and Lautaro Martínez എന്നീ താരങ്ങളാണ് എല്ലാ മത്സരങ്ങളും കളിച്ചിട്ടുള്ളത്.

അതേസമയം ഒരു മിനിറ്റ് പോലും കളിക്കാൻ അവസരം ലഭിക്കാത്ത അഞ്ച് താരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീമിലുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം പൗലോ ഡിബാലയാണ്. അദ്ദേഹത്തിന് ഒരു മിനിറ്റ് പോലും അവസരം ലഭിക്കാത്തതിൽ ആരാധകർ വളരെയധികം നിരാശരാണ്.

അതേസമയം ഗോൾകീപ്പർമാരായ ജെറോണിമോ റുള്ളി,ഫ്രാങ്കോ അർമാനി, മുന്നേറ്റ നിര താരം എയ്ഞ്ചൽ കോറെയ,റൈറ്റ് ബാക്ക് യുവാൻ ഫോയ്ത്ത് എന്നിവർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.പക്ഷേ ഇനി ഈ താരങ്ങൾക്ക് അവസരം ലഭിക്കാനുള്ള സാധ്യതകളും കുറവാണ്.കാരണം അത്രയേറെ നിർണായകമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ അർജന്റീനയുടെ ദേശീയ ടീം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *