അർജന്റീന vs ഫ്രാൻസ് : സ്റ്റാർട്ടിങ് ലൈനപ്പുകൾ പുറത്ത്!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിന് ഇനി കേവലം കുറച്ച് സമയം മാത്രമാണ് അവശേഷിക്കുന്നത്.മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.8:30 നാണ് കലാശ പോരാട്ടത്തിന് കിക്കോഫ് മുഴങ്ങുക. അർജന്റീനയും ഫ്രാൻസും തമ്മിലാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത്.

മത്സരത്തിനുള്ള അർജന്റീനയുടെ ഫ്രാൻസിന്റെയും സ്റ്റാർട്ടിങ് ലൈനപ്പുകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.ഫ്രഞ്ച്,അർജന്റൈൻ മാധ്യമങ്ങളാണ് ഇപ്പോൾ ഇത് പുറത്തുവിട്ടിട്ടുള്ളത്. ഫ്രാൻസ് സാധാരണ രൂപത്തിൽ 4-2-3-1 എന്ന ഫോർമേഷനിലാണ് കളിക്കുന്നത്. അതേസമയം അർജന്റീന 4-4-2 എന്ന ഫോർമേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.ഡി മരിയ മടങ്ങി എത്തിയിരിക്കുന്നു എന്നുള്ള പ്രത്യേകതയാണ് ഈ മത്സരത്തിനുള്ളത്.

ഏതായാലും രണ്ട് ടീമിന്റെയും സ്റ്റാർട്ടിങ് ഇലവനുകൾ താഴെ നൽകുന്നു.

Emiliano Martínez; Molina, Romero, Otamendi, Acuña; Di María, De Paul, Enzo Fernández, Mac Allister; Leo Messi. Julián Álvarez.

Lloris; Koundé, Varane, Upamecano, Théo Hernandez; Antoine Griezmann, Tchouaméni, Rabiot; Dembélé, Giroud, Mbappé.

Leave a Reply

Your email address will not be published. Required fields are marked *