അർജന്റീന സ്‌ക്വാഡ് : സ്ഥാനം നഷ്ടമായത് ഏഴ് സുപ്രധാന താരങ്ങൾക്ക്!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളിക്കുക. ആദ്യ മത്സരത്തിൽ പരാഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. ഒക്ടോബർ 13 ആം തീയതി പുലർച്ചെ 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക. പിന്നീട് ഒക്ടോബർ 18 ആം തീയതി പെറുവിനെ അർജന്റീന നേരിടും. ഇന്ത്യൻ സമയം രാവിലെ 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനുള്ള സ്‌ക്വാഡ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. 34 താരങ്ങൾ ഉള്ള ഒരു വലിയ ടീമിനെ തന്നെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.അതിൽ 6 താരങ്ങൾ അർജന്റീനയുടെ അണ്ടർ 23 ടീമിലെ താരങ്ങളാണ്.അതേസമയം പ്രധാനപ്പെട്ട ചില താരങ്ങൾക്ക് ടീമിലെ സ്ഥാനം നഷ്ടമായിട്ടുണ്ട്. അത്തരത്തിലുള്ള 7 താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയക്ക് ടീമിൽ ഇടമില്ല.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയായിരുന്നു. അതുപോലെതന്നെ ലിസാൻഡ്രോ മാർട്ടിനസിനും പരിക്കു മൂലം സ്ഥാനം നഷ്ടമായിട്ടുണ്ട്.അദ്ദേഹം ഈ വർഷം ഇനി കളിക്കുമോ എന്ന കാര്യത്തിൽ പോലും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. പരിക്ക് മൂലം സ്ഥാനം നഷ്ടമായ മറ്റൊരു താരം ഗോൾകീപ്പറായ ജെറോണിമോ റുള്ളിയാണ്.അതേസമയം ടാക്ടിക്കൽ ആയിട്ടുള്ള റീസണുകൾ കാരണം സ്കലോണി ടീമിൽ ഉൾപ്പെടുത്താതെ പോയത് 4 താരങ്ങളെയാണ്.എയ്ഞ്ചൽ കൊറേയ,മാർക്കോസ് സെനസി,ഫകുണ്ടോ മെഡിന,ഫകുണ്ടോ ബൂനാനോറ്റെ എന്നിവർക്കൊക്കെയാണ് ഇപ്പോൾ ടീമിൽ നിന്നും സ്ഥാനം നഷ്ടമായിരിക്കുന്നത്. ഇവരെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് പരിശീലകൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഒരുപാട് യുവ താരങ്ങൾക്ക് ഇത്തവണ സ്‌കലോണി ഇടം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ 2 യോഗ്യത മത്സരങ്ങളിലും അർജന്റീന വിജയിച്ചിരുന്നു. ഇത്തവണയും വിജയം തന്നെയായിരിക്കും അർജന്റീനയുടെ ലക്ഷ്യം. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ള മെസ്സി ടീമിൽ ഉണ്ടെങ്കിലും അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *