അർജന്റീന മുന്നോട്ട്, പുതുക്കിയ ഫിഫ റാങ്കിങ് ഇങ്ങനെ!
ഈ കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ റാങ്കിങ് ഇപ്പോൾ ഫിഫ പുറത്ത് വിട്ടിട്ടുണ്ട്. ആദ്യസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും നേരിയ കയറ്റിറിക്കങ്ങൾ സംഭവിച്ചിട്ടുണ്ട്.
അപരാജിത കുതിപ്പ് തുടരുന്ന അർജന്റീന ഒരു തവണ കൂടി തങ്ങളുടെ റാങ്കിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ആറാമതുണ്ടായിരുന്ന അർജന്റീന അഞ്ചാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. അതേസമയം നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലി ആറാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
Argentina ranked 5 in FIFA rankings, would be seeded for World Cup. https://t.co/L094NnqPoi
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 19, 2021
ഒന്നാം സ്ഥാനത്ത് ഇപ്പോഴും ബെൽജിയം തന്നെയാണ്. രണ്ടാമത് ബ്രസീലും മൂന്നാമത് ഫ്രാൻസുമാണ് ഉള്ളത്. അതേസമയം നാലാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് എത്തിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള അർജന്റീനയുടെ തൊട്ട് പിറകിൽ ഇറ്റലിയാണ്. ഏഴാം സ്ഥാനത്താണ് സ്പെയിൻ ഉള്ളത്.പോർച്ചുഗൽ, ഡെന്മാർക്, നെതർലാന്റ്സ്, ജർമ്മനി എന്നിവരാണ് 8 മുതൽ 11 വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.
നിലവിൽ വേൾഡ് കപ്പിന് യോഗ്യത നേടിയ എട്ട് ടീമുകളിൽ ഏഴ് ടീമും ടോപ് 10-ൽ ഉള്ളവരാണ്.അർജന്റീന, ബെൽജിയം,ബ്രസീൽ, ഫ്രാൻസ്,ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ എന്നിവരാണ് ഇവ.ഇതിനർത്ഥം ഗ്രൂപ്പ് ഘട്ടത്തിൽ ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടേണ്ടി വരില്ല എന്നുള്ളതാണ്.ഏപ്രിൽ ഒന്നിനാണ് ഈയൊരു ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുക.