അർജന്റീന മാപ്പ് പറഞ്ഞേ മതിയാവൂ : AIPS പ്രസിഡന്റ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടത്തിന് പിന്നാലെ അർജന്റീന താരങ്ങൾ നടത്തിയ സെലിബ്രേഷനുകൾ പലപ്പോഴും വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബപ്പേ,കാമവിങ്ക എന്നിവരെയൊക്കെ അധിക്ഷേപിച്ചത് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി ഉടലെടുത്തിട്ടുണ്ട്.

അതായത് ഈ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ സ്പോർട്സ് ജേണലിസ്റ്റുകളെ അർജന്റീന താരങ്ങൾ അപമാനിച്ചിരുന്നു. ” ആ F****g ജേണലിസ്റ്റുകൾ പറയുന്നത് ഞങ്ങൾ കാര്യമാക്കുന്നില്ല ” എന്നായിരുന്നു അർജന്റീന താരങ്ങൾ ചാന്റ് ചെയ്തിരുന്നത്. ഇതിനെതിരെ ഇപ്പോൾ ഇന്റർനാഷണൽ സ്പോർട്സ് പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. സ്പോർട്സ് ജേണലിസ്റ്റുകളെ അപമാനിച്ചതിൽ അർജന്റീന മാപ്പ് പറയണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

” ഞങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പാട്ടാണ് അർജന്റീന താരങ്ങൾ പാടിയിരുന്നത്.ഞങ്ങളുടെ പ്രൊഫഷനെയാണ് അവർ അപമാനിച്ചത്.അവർ എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു എന്നുള്ളത് എനിക്കറിയാം.പക്ഷേ സന്തോഷത്തിൽ ആണെങ്കിൽ പോലും മറ്റുള്ളവരെ അപമാനിക്കാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അർജന്റീന അവരുടെ സ്ഥാനം മനസ്സിലാക്കിക്കൊണ്ട് മാപ്പ് പറയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലോക ചാമ്പ്യന്മാരും ജേണലിസ്റ്റുകളും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട് ” ഇതാണ് AIPS പ്രസിഡന്റ് ജിയാനി മെർലോ പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഇപ്പോൾ മാപ്പ് പറയാതെ തന്നെ കെട്ടടങ്ങിയിട്ടുണ്ട്. നിലവിൽ എല്ലാ അർജന്റീന താരങ്ങളും തങ്ങളുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *