അർജന്റീന-ഫ്രാൻസ് ഫൈനൽ നിയന്ത്രിച്ച റഫറിക്ക് IFFHS പുരസ്കാരം!

ഖത്തർ വേൾഡ് കപ്പിലെ കലാശ പോരാട്ടം ഒരു ത്രില്ലർ സിനിമക്ക് സമാനമായിരുന്നു.വിജയ പരാജയ സാധ്യതകൾ ഇരുഭാഗത്തേക്കും മാറിമറിഞ്ഞ ഒരു മത്സരമായിരുന്നു അത്. ഏറ്റവും ഒടുവിൽ അർജന്റീന തന്നെ കിരീടം ഉയർത്തുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.

ഈ മത്സരം നിയന്ത്രിച്ചിരുന്നത് പോളണ്ടുകാരനായ സിമോൺ മാർസിനിയാക്ക് എന്ന റഫറിയായിരുന്നു. 2022ൽ IFFHS ന്റെ മികച്ച റഫറിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ഇദ്ദേഹം തന്നെയായിരുന്നു.ഒരിക്കൽ കൂടി ഈ നേട്ടം അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വർഷത്തെയും ഏറ്റവും മികച്ച റഫറിയായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് മാർസിനിയാക്ക് തന്നെയാണ്. ഇക്കാര്യം IFFHS ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

175 പോയിന്റ് ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത് ഡാനിയൽ ഒർസാറ്റോയാണ്. ഇറ്റാലിയൻ റഫറിയായ ഇദ്ദേഹം 95 പോയിന്റുകളാണ് നേടിയിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് ഫ്രഞ്ച് റഫറിയായ ക്ലമന്റ് ടർപ്പിൻ വരുന്നു. 64 പോയിന്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇംഗ്ലീഷ് റഫറിമാരായ മൈക്കൽ ഒലിവറും ആന്റണി ടൈലറുമാണ് നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

IFFHS ഇപ്പോൾ തങ്ങളുടെ പുരസ്കാരങ്ങൾ ഒക്കെ തന്നെയും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച പ്ലേ മേക്കർ ആയിക്കൊണ്ട് കെവിൻ ഡി ബ്രൂയിനയും ഏറ്റവും മികച്ച താരമായി കൊണ്ട് ഏർലിംഗ് ഹാലന്റും ഏറ്റവും മികച്ച യുവതാരമായി കൊണ്ട് ബെല്ലിങ്ങ്ഹാമുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *