അർജന്റീന നാഷണൽ ടീമിൽ നിന്നും വിരമിക്കൽ അറിയിച്ച് ഡി മരിയ!

കഴിഞ്ഞ കുറെ വർഷങ്ങളായി അർജന്റീനക്ക് വേണ്ടി മികവാർന്ന പ്രകടനം നടത്തിയിട്ടുള്ള സൂപ്പർ താരമാണ് എയ്ഞ്ചൽ ഡി മരിയ. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും നമ്മൾ അത് കണ്ടതാണ്. ഫൈനലുകളിൽ ഗോളടിക്കുന്ന താരം എന്ന വിശേഷണം ഡി മരിയക്ക് ലഭിച്ചിട്ടുണ്ട്.അർജന്റീന സമീപകാലത്ത് നേടിയ 3 കിരീടങ്ങളിലും ഡി മരിയ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ഏതായാലും അർജന്റീന ടീമിലെ തന്റെ വിരമിക്കൽ ഇപ്പോൾ ഡി മരിയ അറിയിച്ചിട്ടുണ്ട്. അടുത്ത കോപ്പ അമേരിക്കക്ക് ശേഷം താൻ അർജന്റീന നാഷണൽ ടീമിലെ കളി അവസാനിപ്പിക്കും എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. മെസ്സിയെ കുറിച്ചും ഇദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വരുന്ന കോപ്പ അമേരിക്കക്ക് ശേഷം ഞാൻ അർജന്റീന ദേശീയ ടീം വിടും.എന്നെ സംബന്ധിച്ചിടത്തോളം അർജന്റീന ഇപ്പോൾ അവസാനിക്കുകയാണ്.പിഎസ്ജിയിൽ വെച്ച് ഞാൻ ലയണൽ മെസ്സിയോട് പറഞ്ഞ ഒരു കാര്യമുണ്ട്, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു ഞാൻ പറഞ്ഞിരുന്നത്, ക്ലബ്ബിൽ നിങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്, കാരണം നിങ്ങളെ എനിക്ക് ദിവസവും കാണാൻ സാധിക്കുമല്ലോ, ഇതായിരുന്നു ഞാൻ മെസ്സിയോട് അന്ന് പറഞ്ഞിരുന്നത് ” ടോഡോ പാസക്ക് നൽകിയ അഭിമുഖത്തിൽ ഡി മരിയ പറഞ്ഞു.

35 കാരനായ താരം 134 മത്സരങ്ങളാണ് അർജന്റീനക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടുള്ളത്. 29 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *