അർജന്റീന താരങ്ങളുടെ ഉറക്കം തടസ്സപ്പെടുത്താൻ വേണ്ടി പടക്കം പൊട്ടിച്ച് ബൊളീവിയ ആരാധകർ,വീഡിയോ.

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ ലാ പാസിൽ വെച്ച് പരാജയപ്പെടുത്തിയത്.എൻസോ,ടാഗ്ലിയാഫിക്കോ,ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് ഡി മരിയ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

എന്നാൽ ഈ മത്സരവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്. അതായത് ബൊളീവിയയിൽ അർജന്റീന നാഷണൽ ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് ബൊളീവിയ ആരാധകർ പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ഇത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.

പുലർച്ചെ മൂന്നുമണിക്കാണ് ബൊളീവിയ ആരാധകർ അർജന്റീന താരങ്ങൾ താമസിക്കുന്ന ഹോട്ടലിന് തൊട്ടു വെളിയിൽ പടക്കം പൊട്ടിച്ചിട്ടുള്ളത്. അതായത് അർജന്റൈൻ താരങ്ങളുടെ ഉറക്കം തടസ്സപ്പെടുത്താൻ വേണ്ടിയാണ് ഈ ഒരു പ്രവർത്തി ചെയ്തിട്ടുള്ളത്. അങ്ങനെ താരങ്ങളെ മാനസികമായും ശാരീരികമായും തളർത്തി കളയാൻ സാധിക്കും എന്നാണ് ബൊളീവിയ ആരാധകരുടെ കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നത്.പക്ഷേ അത് ഫലം കണ്ടിട്ടില്ല.എന്തെന്നാൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിക്കുകയായിരുന്നു.

പക്ഷേ ഇത് ഒരു വിഭാഗം ആരാധകർ മാത്രമാണ്. ലയണൽ മെസ്സി ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ബൊളീവിയ ആരാധകരിൽ ഉണ്ടായിരുന്നു. മെസ്സിയുടെ പേര് അവർ ചാന്റ് ചെയ്തിരുന്നു. മാത്രമല്ല മെസ്സിക്കും അർജന്റീനക്കും വലിയ വരവേൽപ്പ് ആയിരുന്നു ബൊളീവിയയിൽ ലഭിച്ചിരുന്നത്. നിരവധി ആരാധകർ എയർപോർട്ടിൽ തടിച്ചു കൂടിയിരുന്നു. അങ്ങനെ ബൊളീവിയയിലെ ഒരു വലിയ വിഭാഗം ആരാധകർ മെസ്സിയെയും അർജന്റീനയെയും ഇഷ്ടപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *