അർജന്റീന തന്നെയായിരുന്നു മികച്ച ടീം : തുറന്ന് സമ്മതിച്ച് ഇറ്റാലിയൻ കോച്ച്!

ഇന്നലെ നടന്ന ഫൈനലിസിമ മത്സരത്തിൽ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലി അർജന്റീനക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി പരാജയം രുചിച്ചത്. സൂപ്പർ താരങ്ങളായ പൗലോ ഡിബാല,ലൗറ്ററോ മാർട്ടിനെസ്,എയ്ഞ്ചൽ ഡി മരിയ എന്നിവർ ഗോളുകൾ കണ്ടെത്തിയപ്പോൾ രണ്ട് അസിസ്റ്റുകൾ നേടി ക്കൊണ്ട് മെസ്സിയും മത്സരത്തിൽ തിളങ്ങി നിന്നു.

ഏതായാലും ഈ മത്സരത്തിന് ശേഷം ഇറ്റലിയുടെ പരിശീലകനായ റോബർട്ടോ മാൻസീനി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് മത്സരത്തിൽ ഇറ്റലിയെക്കാൾ മികച്ച ടീം അർജന്റീന തന്നെയായിരുന്നു എന്നാണ് ഇദ്ദേഹം തുറന്ന സമ്മതിച്ചിട്ടുള്ളതാണ്. മത്സരശേഷം RAI സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാൻസീനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യ പകുതിയിൽ ഞങ്ങൾ രണ്ടു പിഴവുകൾ വരുത്തി വെച്ചു. അതുകൊണ്ടുതന്നെ രണ്ടുഗോളുകൾ വഴങ്ങേണ്ടി വന്നു. പക്ഷേ മത്സരം ബാലൻസ്ഡായിരുന്നു. പക്ഷേ അവർ കൂടുതൽ പന്ത് കൈവശം വെക്കുകയും നിയന്ത്രിക്കുകയും ചെയ്തു. ശരിക്കും ഇന്നത്തെ മത്സരത്തിൽ മികച്ച ടീം അവർ തന്നെയായിരുന്നു. ഞങ്ങൾ ഒരു ഗോളെങ്കിലും നേടിയിരുന്നെങ്കിൽ മത്സരം ഓപ്പൺ ആവുമായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ പൂർണ്ണമായും കൈവിട്ടുപോയി. ആദ്യപകുതിയിൽ ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. അത് മുതലെടുക്കണമായിരുന്നു ” ഇതാണ് മാൻസീനി പറഞ്ഞിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഈയൊരു മത്സരത്തിന് ശേഷം ടീമിൽ വലിയ അഴിച്ചുപണികൾ ഉണ്ടാവുമെന്നുള്ള കാര്യം മാൻസീനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *