അർജന്റീന ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് സ്കലോനി,രണ്ട് താരങ്ങൾക്ക് സ്ഥാനം നഷ്ടപ്പെടാൻ സാധ്യത.
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന UAE യെ പരാജയപ്പെടുത്തിയത്. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും ഈ മത്സരത്തിൽ കളിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി നടത്തിയ പ്രസ്താവന ഇപ്പോൾ വലിയ വാർത്തയായിട്ടുണ്ട്. അതായത് അർജന്റീന ടീമിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടെന്നും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട് എന്നുമായിരുന്നു.സ്കലോനി പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾക്ക് ഇപ്പോൾ ചില പ്രശ്നങ്ങളുണ്ട്.ടീമിനെ കുറിച്ച് ഞങ്ങൾ ഇനിയും ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.ഞങ്ങൾക്ക് ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.അതുണ്ടാവരുതേ എന്നാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ അതിനുള്ള സാധ്യതകൾ ഉണ്ട്.പല താരങ്ങൾക്കും ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ റിസ്ക് എടുക്കാൻ തയ്യാറല്ല ” ഇതായിരുന്നു സ്കലോനി പറഞ്ഞിരുന്നത്.
സൂപ്പർതാരങ്ങളായ റൊമേറോ,ഡിബാല,പപ്പു ഗോമസ് എന്നിവർക്ക് പരിക്കിന്റെ ചില പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ ഇവരെയൊന്നും ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല.വേൾഡ് കപ്പിന് മുന്നേ ഇവർ പൂർണ്ണ ഫിറ്റ്നസ് എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Vamos Argentina! 🇦🇷
— Araña 🕷 (@julianalvarezzz) November 16, 2022
Todos juntos 💪🏻 pic.twitter.com/4VMd2cOYeI
എന്നാൽ മറ്റു രണ്ടു താരങ്ങളുടെ കാര്യത്തിലാണ് ഇപ്പോൾ ആശങ്കയുള്ളത്.നിക്കോളാസ് ഗോൺസാലസ്,മാർക്കോസ് അക്കൂഞ്ഞ എന്നിവർക്കാണ് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളത്.കഴിഞ്ഞ മത്സരത്തിൽ അക്കൂന കുറച്ച് സമയം കളിച്ചിരുന്നുവെങ്കിലും പരിക്ക് പ്രശ്നങ്ങളുണ്ട്.താരത്തിന് സ്ഥാനം നഷ്ടമാകുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
അതേസമയം നിക്കോളാസ് ഗോൺസാലസിന് തന്റെ സ്ഥാനം നഷ്ടമാവാൻ സാധ്യതകളുണ്ട്. പരിക്ക് തന്നെയാണ് വില്ലൻ. പകരം എയ്ഞ്ചൽ കൊറേയയോ ഗർനാച്ചോയോ ഇടം നേടാൻ സാധ്യതയുണ്ട് എന്നും റൂമറുകൾ ഉണ്ട്. സ്കലോനി എന്ത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് അറിയേണ്ടതുണ്ട്.