അർജന്റീന ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷം, മെസ്സിയാണ് തനിക്കെല്ലാം :പാവോൺ

അടുത്ത മാസം നടക്കുന്ന അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ ലാ ഗാലക്സി താരം ക്രിസ്ത്യൻ പാവോണിന് കഴിഞ്ഞിരുന്നു. അർജന്റീനയുടെ മുന്നേറ്റനിര താരമായ പാവോൺ സെപ്റ്റംബർ 2018-ന് ശേഷം അർജന്റീന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. എന്നാൽ ലാ ഗാലക്സിയിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് ലയണൽ സ്കലോണി താരത്തെ തിരിച്ചു വിളിക്കുകയായിരുന്നു. എംഎൽഎസ്സിലെ ക്ലബാണ് ലാ ഗാലക്സി. അർജന്റീന ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട് എന്നാണ് താരം അറിയിച്ചത്. ലാ ഫിയസ്റ്റ ഡെ ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

അർജന്റീന ടീമിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് : ഞാൻ അർജന്റീന ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ഞാൻ കാര്യങ്ങളെ നന്നായി മുന്നോട്ട് കൊണ്ടുപോവുന്നു എന്നാണ്. ഞാൻ അതിൽ വളരെയധികം സന്തോഷവാനുമാണ്.അർജന്റീന ദേശീയ ടീമിൽ തിരിച്ചെത്തിയതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

മെസ്സിയെ കുറിച്ച് : എനിക്കെല്ലാം മെസ്സിയാണ്. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്.

കഴിഞ്ഞ വേൾഡ് കപ്പിലെ പ്രശ്നങ്ങളെ കുറിച്ച് : വേൾഡ് കപ്പിനിടയിൽ ഞങ്ങൾ പോരടിച്ചു എന്നുള്ളത് തികച്ചും വ്യാജമാണ്. പരിശീലകന് വേണ്ടി ആരും തന്നെ ടീമിനെ തിരഞ്ഞെടുത്തിട്ടില്ല.

ലാ ഗാലക്സിയെ കുറിച്ച് : ഞാൻ ഇവിടെ എത്തിയ സമയത്ത് തന്നെ എനിക്കറിയാം ഇതൊരു കോമ്പിറ്റീറ്റീവ് ലീഗ് ആണെന്ന്. ഇവിടെ ഒരുപാട് നല്ല ടീമുകളും നല്ല താരങ്ങളുമുണ്ട്. ഞാൻ ബൊക്കയിൽ കളിച്ച അതേ രീതിയിൽ തന്നെയാണ് ഇവിടെയും കളിക്കുന്നത്. ഞാൻ ഇവിടെ സന്തോഷവാനാണ്.

Leave a Reply

Your email address will not be published. Required fields are marked *