അർജന്റീന ടീം റിവർ പ്ലേറ്റുമായി സൗഹൃദ മത്സരം കളിക്കുന്നു!

നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ പനാമയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുന്നത്.ഈ മത്സരത്തിനുശേഷം വേൾഡ് കപ്പ് കിരീട പ്രദർശനവും വലിയ ആഘോഷ പരിപാടികളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്.

ഈ മത്സരത്തിനുശേഷം മറ്റൊരു സൗഹൃദ മത്സരം കൂടി ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അതായത് അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ റിവർ പ്ലേറ്റിനെതിരെയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുക. ഇക്കാര്യം പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് പനാമക്കെതിരെയുള്ള മത്സരം അവസാനിച്ചതിനുശേഷം ഉള്ള തൊട്ടടുത്ത ദിവസമായിരിക്കും റിവർ പ്ലേറ്റിനെതിരെയുള്ള ഈ ഫ്രണ്ട്‌ലി മത്സരം നടക്കുക.

അർജന്റീനയുടെ ട്രെയിനിങ് സെന്ററായ എസയ്സ ക്യാമ്പിൽ വെച്ചാണ് ഈ ഫ്രണ്ട്‌ലി മത്സരം നടക്കുക. ആരാധകർക്ക് ഈ മത്സരം കാണാനുള്ള അവസരമില്ല.മാത്രമല്ല പനാമക്കെതിരെയുള്ള മത്സരത്തിൽ കളിച്ച ആരും തന്നെ ഈ സൗഹൃദമത്സരത്തിൽ കളിക്കില്ല. ബാക്കിയുള്ള താരങ്ങളായിരിക്കും അർജന്റീനക്ക് വേണ്ടി കളിക്കുക.റിവർ പ്ലേറ്റിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ചിലിയൻ ക്ലബ്ബിനെതിരെ കളിക്കുന്ന ആരുംതന്നെ ഈ മത്സരത്തിന് ഉണ്ടായേക്കില്ല.

അതേസമയം റിവർ പ്ലേറ്റിന്റെ ഗോൾകീപ്പറായ ഫ്രാങ്കോ അർമാനി അർജന്റീനക്ക് വേണ്ടിയാണ് അതോ ക്ലബ്ബിന് വേണ്ടിയാണ് ഉണ്ടാവുക എന്നുള്ളത് വ്യക്തമായിട്ടില്ല. ഒരു പ്രാക്ടീസ് മത്സരം എന്ന രൂപേണയാണ് ഈ മത്സരം അർജന്റീന കളിക്കുക. താരം ഇതിനുശേഷം കുറസാവോക്കെതിരെ അർജന്റീന ഒരു ഫ്രണ്ട്ലി മത്സരം കളിക്കുന്നുണ്ട്.വരുന്ന ബുധനാഴ്ചയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *