അർജന്റീന ഒരു തോൽവിയറിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു,അറിയാം ആ കുതിപ്പിന്റെ കഥ!
ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ഒരു തോൽവി അറിഞ്ഞിട്ട് ഇപ്പോൾ കൃത്യം 3 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു.2019 ജൂലൈ രണ്ടാം തീയതി നടന്ന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിലായിരുന്നു അർജന്റീന അവസാനമായി പരാജയപ്പെട്ടത്. ബ്രസീലായിരുന്നു അന്ന് അർജന്റീനയെ പരാജയപ്പെടുത്തിയത്.
പക്ഷേ ആ മത്സരം കഴിഞ്ഞിട്ട് ഇപ്പോൾ 3 വർഷം പൂർത്തിയാവുകയാണ്. ഈ മൂന്നു വർഷത്തിനിടയിൽ ഒരൊറ്റ മത്സരം പോലും ലയണൽ മെസ്സിയും സംഘവും പരാജയപ്പെട്ടിട്ടില്ല.33 മത്സരങ്ങളായി അർജന്റീന ഒരു അപരാജിത കുതിപ്പ് തുടരുകയാണ്. ഈ കുതിപ്പിനിടയിൽ കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.
2019-ലെ കോപ്പ അമേരിക്ക സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്.ഗബ്രിയേൽ ജീസസ്,റോബെർട്ടോ ഫിർമിനോ എന്നിവരായിരുന്നു ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. പക്ഷേ ആ മത്സരത്തിന് ശേഷവും വിവാദങ്ങൾ നിലനിന്നിരുന്നു. മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായ ഒരു പെനാൽറ്റി ലഭിക്കാത്തതിൽ സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
#SelecciónArgentina🇦🇷 A tres años de la última derrota de la Scaloneta
— TyC Sports (@TyCSports) July 2, 2022
El 2 de julio de 2019, la Albiceleste perdió con Brasil la semifinal de la Copa América y desde allí comenzó una impresionante racha que se mantiene hasta hoy.https://t.co/9YPxj0iR4k
ഏതായാലും അതിനുശേഷം ബ്രസീലിനെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചു. അവസാനമായി കളിച്ച മത്സരത്തിൽ എസ്റ്റോണിയയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർതാരം ലയണൽ മെസ്സിയായിരുന്നു ഈ അഞ്ചു ഗോളുകളും നേടിയത്.
ഏതായാലും അർജന്റീന ഈ കാലയളവിൽ കളിച്ച 33 മത്സരങ്ങളും അതിന്റെ ഫലങ്ങളും താഴെ നൽകുന്നു.


