അർജന്റീന എങ്ങനെ കളിക്കുമെന്നുള്ളത് ഞങ്ങൾക്കറിയാം, അവർക്കാണ് സമ്മർദ്ദമുള്ളത്: ക്രൊയേഷ്യൻ കോച്ച്.
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ലക്ഷ്യം ഫൈനലായതിനാൽ ഒരു കടുത്ത പോരാട്ടമാണ് ഇന്ന് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ക്രൊയേഷ്യയുടെ പരിശീലകനായ ഡാലിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് തങ്ങളേക്കാൾ കൂടുതൽ സമ്മർദ്ദം അർജന്റീനക്കാണ് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്. മാത്രമല്ല അർജന്റീന എങ്ങനെയാണ് കളിക്കുക എന്നുള്ളത് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡാലിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
We go again today. Croatia vs Argentina. One more time, one more game for the great Lionel Messi to get through. Now or never. We believe. pic.twitter.com/p0IGTM31Zg
— K.Shah (@kshitijshah23) December 13, 2022
” തുടർച്ചയായി 2 വേൾഡ് കപ്പുകളിൽ സെമിഫൈനലിൽ എത്തുക എന്നുള്ളത് അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. ലയണൽ മെസ്സിയുള്ള അർജന്റീന വളരെ കരുത്തരാണ്.പക്ഷേ ഞങ്ങളെക്കാൾ കൂടുതൽ സമ്മർദ്ദം ഈ മത്സരത്തിൽ അനുഭവിക്കുക അർജന്റീനയാണ്.ഞങ്ങൾ അവരെ വിശകലനം ചെയ്തിരുന്നു. അവർ എങ്ങനെയാണ് കളിക്കുക എന്നുള്ളത് ഞങ്ങൾക്ക് കൃത്യമായി അറിയാം.പക്ഷേ ഞാൻ വളരെയധികം ശുഭാപ്തി വിശ്വാസിയാണ്. എന്റെ താരങ്ങളിൽ എനിക്ക് മുഴുവനായിട്ടും ആത്മവിശ്വാസമുണ്ട് ” ഇതാണ് ക്രൊയേഷ്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ കൃത്യമായി പൂട്ടാൻ ക്രൊയേഷ്യക്ക് സാധിച്ചിരുന്നു.അതിന്റെ ഒരു ആത്മവിശ്വാസത്തിലായിരിക്കും ഇന്ന് അവർ കളത്തിലേക്ക് ഇറങ്ങുക.