അർജന്റീന ഇന്ന് UAE ക്കെതിരെ, ഇന്ത്യയിൽ ടെലികാസ്റ്റുണ്ടോ? അറിയേണ്ടതെല്ലാം.

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരം കളിക്കാൻ വേണ്ടി ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.UAE യാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് അബൂദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

വേൾഡ് കപ്പിന് വേണ്ടി തയ്യാറെടുക്കുക എന്നുള്ളത് തന്നെയാണ് ഈ സൗഹൃദ മത്സരത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. എന്നാൽ മത്സരത്തിൽ പരിക്കിന്റെ പ്രശ്നങ്ങളുള്ള താരങ്ങളെ കളിപ്പിച്ചുകൊണ്ട് റിസ്ക് എടുക്കില്ല എന്നുള്ള കാര്യം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി തന്നെ അറിയിച്ചിരുന്നു. എന്നിരുന്നാൽ പോലും ലയണൽ മെസ്സി അടക്കമുള്ള സൂപ്പർതാരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാകും.

ഏറ്റവും കൂടുതൽ ആളുകൾ ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്നത് ലോ സെൽസോയുടെ സ്ഥാനത്തെ ആരായിരിക്കും ഇടം നേടുക എന്നുള്ളത് അറിയാൻ വേണ്ടിയാണ്.പപ്പു ഗോമസ്,മാക്ക് ആല്ലിസ്റ്റർ എന്നിവർക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം എൻസോ ഫെർണാണ്ടസും മികച്ച താരമാണ്.

ഇന്ത്യയിൽ ലൈവ് ടെലികാസ്റ്റ് ഉണ്ടോ എന്നുള്ളതാണ് ആരാധകരുടെ അടുത്ത ചോദ്യം. എന്നാൽ ഇന്ത്യയിൽ ഈ മത്സരം സംപ്രേക്ഷണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ആരാധകർക്ക് മറ്റു ലൈവ് സ്ട്രീമിംഗ് ലിങ്കുകളെ മത്സരം കാണാൻ വേണ്ടി ആശ്രയിക്കേണ്ടി വരുമെന്നുള്ളതാണ്.

ഏതായാലും ഈ മത്സരത്തിനു ശേഷമാണ് അർജന്റീന വേൾഡ് കപ്പിന് വേണ്ടി ഖത്തറിലേക്ക് പറക്കുക.ആദ്യ വേൾഡ് കപ്പ് മത്സരത്തിൽ മറ്റൊരു അറബ് ടീമിനെയാണ് അർജന്റീനക്ക് നേരിടേണ്ടി വരിക.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *