അർജന്റീനയോട് പ്രതികാരം ചെയ്യണം : ഓസ്ട്രേലിയൻ പരിശീലകൻ!
രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്.ജൂൺ പതിനഞ്ചാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ചൈനയിലെ ബെയ്ജിങ്ങിൽ വെച്ചാണ് ഈ മത്സരം നടക്കുക.പിന്നീട് ജൂൺ 19 ആം തീയതി നടക്കുന്ന മത്സരത്തിൽ ഇൻഡോനേഷ്യയെയാണ് അർജന്റീന നേരിടുക. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഈ മത്സരം അരങ്ങേറുക. ഈ രണ്ടു മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ കേവലം 10 മിനിറ്റിനകമാണ് വിറ്റ് തീർന്നത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോവാൻ അർജന്റീനക്ക് സാധിച്ചിരുന്നു. തുടർന്ന് അർജന്റീന കിരീടം നേടി കൊണ്ടാണ് ഖത്തറിൽ നിന്നും മടങ്ങിയത്. ഇപ്പോഴിതാ ഈ സൗഹൃദ മത്സരത്തിൽ അർജന്റീനയോട് തങ്ങൾക്ക് പ്രതികാരം ചെയ്യണമെന്ന കാര്യം ഓസ്ട്രേലിയയുടെ പരിശീലകൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഗ്രഹാം അർനോൾഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.
The last time Argentina played Australia, Lionel Messi's side prevailed 2-1.
— Sportstar (@sportstarweb) June 6, 2023
Now Australia coach Graham Arnold wants “revenge” when the two teams meet in a friendly.https://t.co/WeokUs5FaJ
” ലോക ചാമ്പ്യന്മാരോട് അധികം വൈകാതെ ഞങ്ങൾക്ക് കളിക്കാൻ സാധിക്കുമെന്നും അവരോട് പ്രതികാരം ചെയ്യാൻ സാധിക്കും എന്നും ഓർക്കുമ്പോൾ എനിക്ക് ഇപ്പോൾ തന്നെ രോമാഞ്ചം ലഭിക്കുന്നു.ഞങ്ങളുടെ യുവതാരങ്ങളെല്ലാം വളരെ എനർജിയിലാണ്.അവർ നല്ല രൂപത്തിൽ പോരാടുക തന്നെ ചെയ്യും.ഞങ്ങളുടെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.ഞങ്ങളുടെ കരുത്തും കഴിവും തെളിയിക്കണം. ആ മത്സരത്തിനു വേണ്ടി അക്ഷമനായി കാത്തിരിക്കുകയാണ് ഞാൻ ” ഇതാണ് ഗ്രഹാം അർണോൾഡ് പറഞ്ഞിട്ടുള്ളത്.
തകർപ്പൻ ഫോമിലാണ് അർജന്റീന ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അർജന്റീനയെ പരാജയപ്പെടുത്തണമെങ്കിൽ തീർച്ചയായും ഓസ്ട്രേലിയക്ക് പണിപ്പെടേണ്ടി വരും. വേൾഡ് കപ്പിൽ ഓസീസിനെതിരെ ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. അതേസമയം അവസാനമായി കളിച്ച സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയ ഇക്വഡോറിനോട് പരാജയപ്പെട്ടിരുന്നു.