അർജന്റീനയെ പൂട്ടി വെനിസ്വേല,ചിലിയെ തോൽപ്പിച്ച് ബ്രസീൽ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്.വെനിസ്വേലയാണ് അർജന്റീനയെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.വളരെ മോശം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടന്നിരുന്നത്.വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിൽ മത്സരം വളരെയധികം ദുഷ്കരമായിരുന്നു.വെനിസ്വേലയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരം തുടങ്ങാൻ വൈകുകയും ചെയ്തിരുന്നു.

പതിമൂന്നാം മിനിറ്റിൽ ഓട്ടമെന്റിയിലൂടെ അർജന്റീന ലീഡ് കണ്ടെത്തി. എന്നാൽ 65ആം മിനുട്ടിൽ റോണ്ടോൺ വെനിസ്വേലക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെയാണ് സമനിലയിൽ പിരിയേണ്ടി വന്നത്.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വിജയമില്ല എന്നത് അർജന്റീനക്ക് നിരാശ നൽകുന്ന കാര്യമാണ്.ക്യാപ്റ്റൻ ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം മറ്റൊരു മത്സരത്തിൽ ബ്രസീൽ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ചിലിയെ അവരുടെ മൈതാനത്ത് തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വർഗാസിലൂടെ ചിലി ലീഡ് എടുത്തിരുന്നു.എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ഇഗോർ ജീസസ് ബ്രസീലിന് സമനില ഗോൾ നേടിക്കൊടുത്തു.

സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നാണ് ഇഗോറിന്റെ ഗോൾ പിറന്നത്.പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ഒരു കിടിലൻ ഗോളുമായി ലൂയിസ് ഹെൻറിക്കെ ബ്രസീലിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.സോളോ മുന്നേറ്റത്തിനൊടുവിൽ ഒരു കിടിലൻ ഷോട്ടിലൂടെ അദ്ദേഹം ഗോൾ നേടുകയായിരുന്നു.ഇതോടെ പോയിന്റ് പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മൃതയിലും അർജന്റീനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഇപ്പോൾ 6 ആയി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *