അർജന്റീനയെ പിടിക്കണം: ബ്രസീലിന്റെ ലക്ഷ്യം വ്യക്തമാക്കി എഡേഴ്സൺ!

രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുക. ആദ്യ മത്സരത്തിൽ ചിലിയും രണ്ടാമത്തെ മത്സരത്തിൽ പെറുവുമാണ് ബ്രസീലിന്റെ എതിരാളികൾ.സമീപകാലത്ത് മോശം പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. 8 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 18 പോയിന്റുള്ള ഒന്നാം സ്ഥാനത്ത് വരുന്നത്.

ബ്രസീലിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ഗോൾ കീപ്പറായ എഡേഴ്സൺ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രസീലിനെ വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ടെന്നും പോയിന്റ് പട്ടികയിൽ തലപ്പത്തുള്ളവരെ പിടിക്കേണ്ടതുണ്ട് എന്നുമാണ് എഡേഴ്സൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീൽ ടീമിലേക്ക് തിരികെ എത്താൻ കഴിഞ്ഞതിലും രാജ്യത്തെ സേവിക്കുന്നതിലും ഞാൻ വളരെയധികം ഹാപ്പിയാണ്. ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഞങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് എന്നത് ഞങ്ങൾക്ക് അറിയാം.വളർച്ചയുടെയും അഡാപ്റ്റേഷന്റെയും ഘട്ടത്തിലാണ് ഞങ്ങൾ ഉള്ളത്. പക്ഷേ ഞങ്ങൾ വിജയവഴിയിലേക്ക് തിരിച്ചെത്തുകയും തലപ്പത്തുള്ളവരെ പിടിക്കുകയും വേണം. കാരണം ഞങ്ങൾ തലപ്പത്താണ് തുടരേണ്ടതുണ്ട്. അതാണ് ഞങ്ങളുടെ സ്ഥാനം.അതിനുവേണ്ടി ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യണം. വിജയം നേടിയാൽ മാത്രമാണ് ഞങ്ങളുടെ ആത്മവിശ്വാസം തിരികെ വരുകയുള്ളൂ. അങ്ങനെ മാത്രമാണ് ആരാധകരുടെ ആത്മവിശ്വാസം തിരികെ പിടിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം ഈ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് കോൺഫിഡൻസ് തിരികെ പിടിക്കുക എന്നുള്ളതാണ്.അതിനുശേഷം ആണ് ബാക്കിയുള്ളതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുക. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയത്തെക്കുറിച്ച് ചിന്തിക്കുക എന്നുള്ളതാണ് മാത്രമാണ് ” ഇതാണ് ബ്രസീൽ ഗോൾ കീപ്പർ പറഞ്ഞിട്ടുള്ളത്.

ബ്രസീലിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയ ആലിസൺ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ ഗോൾ വല കാക്കുക എഡേഴ്സൺ തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *