അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാൻസിന് ശുഭവാർത്ത!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ന് അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്താനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ദീർഘകാലത്തിനുശേഷം ഒരു വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് അർജന്റീനയുടെ ലക്ഷ്യം.
ഈ ഫൈനൽ മത്സരത്തിന് മുന്നേ ഫ്രാൻസിനെ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. അതായത് ഫ്രഞ്ച് ക്യാമ്പിലെ പല താരങ്ങൾക്കും ഒട്ടക വൈറസ് ബാധയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇതുമൂലം സൂപ്പർ താരങ്ങളായ ഡായോട്ട് ഉപമെക്കാനോ,അഡ്രിയാൻ റാബിയോട്ട് എന്നിവർ കളിച്ചിരുന്നില്ല. മാത്രമല്ല പലർക്കും അസ്വസ്ഥതകൾ ഉണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.
🇦🇷 Argentina: 1978, 1986
— 90min (@90min_Football) December 17, 2022
🇫🇷 France: 1998, 2018
Who will claim the illustrious third star in tomorrow's World Cup final? ⭐️⭐️⭐️ pic.twitter.com/8WsUTJEo5l
എന്നാൽ ഫ്രാൻസിന്റെ ക്യാമ്പിൽ നിന്നും ഇപ്പോൾ അവരെ സംബന്ധിച്ചിടത്തോളം ശുഭവാർത്തകളാണ് പുറത്തേക്ക് വരുന്നത്. ടീമിലെ എല്ലാ താരങ്ങളും ഇന്നലത്തെ അവസാന പരിശീലന സെഷനിൽ പങ്കെടുത്തിട്ടുണ്ട്.കൊണാട്ടെ,വരാനെ,തിയോ ഹെർണാണ്ടസ്,ഷുവാമെനി,കോമാൻ എന്നിവരൊക്കെ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെയൊക്കെ മത്സരത്തിനു വേണ്ടി ഫ്രാൻസിനെ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.
All 24 France squad members are in training tonight. https://t.co/hTpFU25pqv
— Get French Football News (@GFFN) December 17, 2022
സൂപ്പർ താരം വരാനെ വെള്ളിയാഴ്ച ഹോട്ടലിൽ തന്നെയായിരുന്നു നിന്നിരുന്നത്. എന്നാൽ ഇന്നലെ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്,മാത്രമല്ല അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ഈ താരങ്ങളിൽ ആരൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.