അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാൻസിന് ആശങ്ക, മറ്റൊരു താരത്തിനു കൂടി ‘ഒട്ടക വൈറസ്’ ബാധ!

ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസാണ്. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ 8:30 നാണ് ഈ മത്സരം നടക്കുക. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സിയും സംഘവും ലക്ഷ്യം വെക്കുന്നതെങ്കിൽ കിരീടം നിലനിർത്തുക എന്നുള്ള ലക്ഷ്യമാണ് ഇപ്പോൾ ഫ്രാൻസിന്റെ മുന്നിലുള്ളത്.

എന്നാൽ നേരത്തെ തന്നെ ഫ്രഞ്ച് ക്യാമ്പിൽ താരങ്ങൾക്ക് പിടിപെടരുന്ന അസുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് വന്നിരുന്നു. അതായത് കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൽ സൂപ്പർതാരങ്ങളായ അഡ്രിയാൻ റാബിയോട്ട്,ഡായോട്ട് ഉപമെക്കാനോ എന്നിവർ കളിച്ചിരുന്നില്ല.ഇവർ അസുഖബാധിതരാണ് എന്നുള്ള റിപ്പോർട്ടുകൾ ആയിരുന്നു ആദ്യം പുറത്തേക്ക് വന്നിരുന്നത്.

എന്നാൽ ഒട്ടക വൈറസ് ബാധയാണ് ഇവർക്ക് ഏറ്റിരിക്കുന്നത് എന്നുള്ളത് പിന്നീട് വ്യക്തമായിരുന്നു.പക്ഷേ രണ്ട് താരങ്ങളും ഇപ്പോൾ അതിൽ നിന്നും മുക്തരായി വരുന്നുണ്ട്. ഫൈനൽ മത്സരത്തിൽ ഇരുവരും ഉണ്ടാവുമോ എന്നുള്ളത് ഇപ്പോഴും അവ്യക്തവുമായ കാര്യവുമാണ്. അതേസമയം മറ്റൊരു ഫ്രഞ്ച് സൂപ്പർതാരമായ കിങ്സ്ലി കോമാനും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പരിശീലന സെഷൻ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.

ഏതായാലും കോമാൻ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്ന താരമല്ലെങ്കിലും റാബിയോട്ട്,ഉപമെക്കാനോ എന്നിവർ ഫ്രാൻസിന്റെ വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. അതുകൊണ്ടുതന്നെ ഫൈനലിന് ഈ രണ്ട് താരങ്ങളെ ലഭ്യമാവുക എന്നുള്ളത് ഫ്രാൻസിന് നിർണായകമായ കാര്യമാണ്. ഈ രണ്ടു താരങ്ങളുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് ഫ്രാൻസിനെ ആശ്വാസം പകരുന്ന മറ്റൊരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *