അർജന്റീനയെ ഞെട്ടിക്കണം, മികച്ച നിരയെ ഇറക്കാൻ കാനഡ!
ഇന്ന് കോപ്പ അമേരിക്കയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അമേരിക്കയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടത്തുക. വിജയിച്ചു കൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അർജന്റീന ഈ മത്സരത്തിന് വരുന്നത്.
എന്നാൽ കാനഡ ഒട്ടും നിസ്സാരക്കാർ അല്ല.കുറച്ച് സൂപ്പർ താരങ്ങളെ അവകാശപ്പെടാൻ അവർക്ക് കഴിയുന്നുണ്ട്. പ്രശസ്ത പരിശീലകൻ ജെസേ മാർഷാണ് അവരുടെ പരിശീലകനായി കൊണ്ട് ഉള്ളത്. പ്രധാനമായും രണ്ടു താരങ്ങളെയാണ് അർജന്റീന ശ്രദ്ധിക്കേണ്ടത്. ഒന്ന് ഇടത് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അൽഫോൻസോ ഡേവിസിനെ.അദ്ദേഹം അർജന്റീനക്ക് തലവേദന സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതുപോലെതന്നെ സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന ജൊനാഥൻ ഡേവിഡിനെ സൂക്ഷിക്കേണ്ടതുണ്ട്.ഫ്രഞ്ച് ക്ലബ് ആയ ലില്ലിക്കുവേണ്ടി മിണ്ടുന്ന പ്രകടനം നടത്തുന്ന താരമാണ് അദ്ദേഹം.

നെതർലാന്റ്സിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഒരു വലിയ തോൽവി കാനഡക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പക്ഷേ പിന്നീട് നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ ഫ്രാൻസിന് സമനിലയിൽ തളക്കാൻ കാനഡക്ക് കഴിഞ്ഞിരുന്നു. അന്ന് അവരുടെ ഗോൾ കീപ്പറായ മാക്സിമെ ക്രീപൂ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.അദ്ദേഹവും അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.കാനഡയുടെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾകീപ്പർ മാക്സിമെ ക്രീപു. പ്രതിരോധനിരയിൽ അലിസ്റ്റെയിർ ജോൺസ്റ്റൺ,മോയ്സെ ബോംബിറ്റൊ,ഡെറിക്ക് കോർനേലിയസ്,അൽഫോൻസോ ഡേവിസ് എന്നിവരാണ് ഉണ്ടാവുക. മധ്യനിരയിൽ ബുഷാനൻ, സ്റ്റീഫൻ എസ്റ്റാക്കിയോ, ഇസ്മായിൽ കോനെ,ലിയാം മില്ലർ എന്നിവരാണ് അണിനിരക്കുക. മുന്നേറ്റ നിരയിൽ ജൊനാഥൻ ഡേവിഡ്,ലാറിൻ എന്നിവരാണ് ഉണ്ടാവുക.ഇതാണ് കാനഡയുടെ ഒരു സാധ്യത ഇലവൻ.മികച്ച പോരാട്ട വീര്യം അവർ പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.