അർജന്റീനയുടെ സൗഹൃദം മത്സരം കാണാൻ പോലും വൻ ഡിമാന്റ്, ലഭിച്ചത് ഒന്നര മില്ല്യൺ റിക്വസ്റ്റുകൾ!

വരുന്ന 24ആം തീയതിയാണ് അർജന്റീനയും പനാമയും തമ്മിൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുക.24ആം തീയതി പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ സ്ഥിതിചെയ്യുന്ന മോണുമെന്റൽ സ്റ്റേഡിയത്തിൽ വച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഖത്തർ വേൾഡ് കപ്പ് നേടിയതിനുശേഷം അർജന്റീന കളിക്കുന്ന ആദ്യത്തെ മത്സരമാണിത്.അതുകൊണ്ടുതന്നെ ഈ മത്സരത്തിനുശേഷം വേൾഡ് കപ്പ് കിരീടം സ്വന്തം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. മാത്രമല്ല നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഏതായാലും ഈ മത്സരത്തിന്റെ ടിക്കറ്റിന് വേണ്ടി വലിയ ഡിമാൻഡ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. കേവലം 83000 ടിക്കറ്റുകൾക്ക് വേണ്ടി ഒന്നര മില്യൺ റിക്വസ്റ്റുകളാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ടിക്കറ്റ് വിൽപ്പന ആരംഭിച്ച രണ്ട് മണിക്കൂറിനകം തന്നെ എല്ലാ ടിക്കറ്റുകളും വിറ്റ് തീരുകയും ചെയ്തു.

55 യൂറോ മുതൽ 230 വരെയാണ് ടിക്കറ്റിന്റെ വില.മാത്രമല്ല ഈ മത്സരം കവർ ചെയ്യാൻ വേണ്ടി മാധ്യമങ്ങളിൽ നിന്നും വലിയ റിക്വസ്റ്റുകൾ ആണ് ലഭിച്ചിട്ടുള്ളത്.മോനുമെന്റൽ സ്റ്റേഡിയത്തിലെ മീഡിയ ബോക്സിൽ 344 ജേണലിസ്റ്റുകളെ മാത്രമാണ് ഉൾക്കൊള്ളുക. ഈ 344 സീറ്റുകളിലേക്ക് മാത്രമായി 131537 റിക്വസ്റ്റുകൾ ആണ് ലഭിച്ചിട്ടുള്ളത്. ഒരു വലിയ റെക്കോർഡ് തന്നെയാണ് ഇവിടെ പിറന്നിട്ടുള്ളത്.

2 ഫ്രണ്ട്‌ലി മത്സരങ്ങളാണ് സ്വന്തം ആരാധകർക്ക് മുന്നിൽ അർജന്റീന കളിക്കുന്നത്. പനാമക്കെതിരെയുള്ള മത്സരത്തിനു ശേഷം കുറക്കാവോയെയാണ് അർജന്റീന നേരിടുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ അർജന്റീനയുടെ പരിശീലകൻ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ യുവ താരങ്ങൾക്ക് അദ്ദേഹം സ്‌ക്വാഡിൽ ഇടം നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *