അർജന്റീനയുടെ സെമിയിലെ എതിരാളികൾ തീരുമാനമായി!
കോപ്പ അമേരിക്കയിൽ കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അവർ വിജയിച്ചിരുന്നത്. എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ പ്രകടനമായിരുന്നു അവരെ രക്ഷിച്ചത്.അങ്ങനെ അർജന്റീന സെമിഫൈനൽ പ്രവേശനം സാധ്യമാക്കിയിരുന്നു.
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കാനഡയും വെനിസ്വേലയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഇതിൽ വിജയം സ്വന്തമാക്കാൻ കാനഡക്ക് കഴിഞ്ഞിട്ടുണ്ട്.പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അവർ വിജയം സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് 2 ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
ഇതോടെ കൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.വെനിസ്വേലയുടെ 3 താരങ്ങൾ പെനാൽറ്റി പാഴാക്കിയതോടെ കാനഡ വിജയം നേടുകയായിരുന്നു. ഇനി സെമി ഫൈനൽ പോരാട്ടത്തിൽ കാനഡയും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ജൂലൈ പത്താം തീയതി പുലർച്ചെ 5:30നാണ് ഈയൊരു മത്സരം നടക്കുക.അർജന്റീനക്ക് തന്നെയാണ് മുൻതൂക്കം കൽപ്പിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന കാനഡയെ തോൽപ്പിച്ചിരുന്നു.