അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ, വേദികൾ നിശ്ചയിച്ചു !
ഈ വരുന്ന നവംബറിൽ നടക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള വേദികൾ നിശ്ചയിച്ചു. ഇന്നലെ എഎഫ്എയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നവംബറിൽ രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്. ഇതിൽ ഒരു പരാഗ്വക്കെതിരെയുള്ള മത്സരമാണ് ഹോം മത്സരം. ഈ മത്സരം ബൊക്ക ജൂണിയേഴ്‌സിന്റെ മൈതാനമായ ലാ ബോംബോനേരയിൽ വെച്ചാണ് കളിക്കുക. മെഡിക്കൽ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാൻ വേണ്ടിയാണ് വേദി ഇവിടെ ആക്കിയത് എന്നാണ് എഎഫ്എ അറിയിച്ചത്. അതേസമയം നവംബറിലെ രണ്ടാമത്തെ മത്സരം പെറുവിലെ ലിമയിൽ വെച്ചാണ് നടക്കുക. ഇത് മുമ്പ് തന്നെ തീരുമാനമായതാണ്.
#SelecciónMayor El equipo que conduce @lioscaloni disputará la fecha de Eliminatorias de noviembre en La Bombonera y la de marzo en el estadio Madre de Ciudades, de Santiago del Estero 🏟️⚽️
— Selección Argentina 🇦🇷 (@Argentina) October 28, 2020
📝https://t.co/DqfmdxDK8f pic.twitter.com/Cu20X6wsU6
ഇനി മാർച്ചിലെ മത്സരങ്ങൾക്കുള്ള വേദിയും നിശ്ചയിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ ഉറുഗ്വക്കെതിരെയാണ് അർജന്റീന ഹോം മത്സരം കളിക്കുന്നത്. ഈ മത്സരം സാന്റിയാഗോ ഡെൽ എസ്റ്റെറോയിലുള്ള മാഡ്രേ ഡി സിറ്റീസ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ആ മാസം തന്നെ ബ്രസീലിനോടും അർജന്റീനക്ക് കളിയുണ്ട്. അത് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. മത്സരത്തിനുള്ള സ്‌ക്വാഡ് ഉടൻ പുറത്ത് വിടുമെന്ന് പരിശീലകൻ സ്കലോണി അറിയിച്ചിരുന്നു. ഈ മാസം നടന്ന രണ്ട് മത്സരങ്ങളിലും വിജയം കൊയ്യാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഇക്വഡോർ, ബൊളീവിയ എന്നിവരെയാണ് അർജന്റീന കീഴടക്കിയിരുന്നത്. നിലവിൽ ആറു പോയിന്റുമായി ബ്രസീലിന് പിറകിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന.
Argentina win 2-1 vs. Bolivia, first win since 2005 in La Paz, Lautaro, Joaquin Correa score. https://t.co/pSocJvdR2r
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 13, 2020