അർജന്റീനയുടെ വിജയം,സോഷ്യൽ മീഡിയയിൽ ആവേശഭരിതനായി അഗ്വേറോ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നിക്കോളാസ് ഗോൺസാലസ്,എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.ഇതോട് കൂടി തുടർച്ചയായി 30 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കാൻ അർജന്റീനക്ക് സാധിച്ചു.
ഏതായാലും അർജന്റീനയുടെ ഈയൊരു വിജയത്തിൽ മുൻ സൂപ്പർ താരമായ സെർജിയോ അഗ്വേറോ വളരെയധികം ആവേശഭരിതനായിരുന്നു.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഗ്വേറോ തന്റെ ആവേശം പ്രകടിപ്പിച്ചത്. ” മികച്ച ഗോളുകളാണ് നിങ്ങൾ നേടിയത്. ഞാൻ പഠിപ്പിച്ചത് പോലെ തന്നെ ചെയ്തിട്ടുണ്ട്.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ” എന്നാണ് തമാശരൂപേണ അഗ്വേറോ ട്വീറ്റ് ചെയ്തിട്ടുള്ളത്.
La reacción de Agüero a los goles de Di María y #Messi
— TyC Sports (@TyCSports) March 26, 2022
🇦🇷❤ El Kun siguió de cerca el encuentro de la Albiceleste por Eliminatorias y se manifestó en sus redes sociales tras los tantos de Leo y el Fideo. 👇https://t.co/LGlU1C3H73
അത് മാത്രമല്ല മത്സരശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ അഗ്വേറോ ഒരു പോൾ സംഘടിപ്പിക്കുകയും ചെയ്തു. അതായത് മത്സരത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്നായിരുന്നു ചോദ്യം.രണ്ട് ഓപ്ഷനുകളാണ് അഗ്വേറോ നൽകിയത്.മെസ്സിയും ഡി മരിയയും എന്നായിരുന്നു ആദ്യത്തെ ഓപ്ഷൻ.ഡി മരിയയും മെസ്സിയും എന്നായിരുന്നു രണ്ടാമത്തെ ഓപ്ഷൻ. ഇരുവരോടുമുള്ള സ്നേഹമാണ് തമാശരൂപേണ അഗ്യൂറോ പ്രകടിപ്പിച്ചിട്ടുള്ളത്.
അതിനുശേഷം അദ്ദേഹം ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. മെസ്സിയും ഡി മരിയയും അഗ്വേറോയും കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രമാണ് അഗ്വേറോ പങ്കുവെച്ചത്. മത്സരത്തിൽ ഏറ്റവും മികച്ച താരങ്ങൾ എന്നാണ് ഇതിന് അഗ്വേറോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.നേരത്തെ നടത്തിയ പോളിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് അഗ്വേറോ നന്ദിയും പറഞ്ഞിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ കാരണം അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ വളരെയധികം സജീവമാണ് അഗ്വേറോ.