അർജന്റീനയുടെ പരിശീലകനായി കൊണ്ട് പെപ് മെസ്സിയെ പരിശീലിപ്പിക്കണം, പക്ഷേ ഒരു പ്രശ്നമുണ്ട് :അഗ്വേറോ പറയുന്നു.
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയിൽ വെച്ച് പെപ് ഗാർഡിയോളക്ക് കീഴിൽ കളിച്ചിട്ടുണ്ട്. 2008 മുതൽ 2012 വരെയായിരുന്നു മെസ്സി കളിച്ചിരുന്നത്. മെസ്സിയുടെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. നിരവധി നേട്ടങ്ങളായിരുന്നു അക്കാലയളവിൽ ലയണൽ മെസ്സിയും ബാഴ്സലോണയും നേടിയെടുത്തിരുന്നത്. മെസ്സിയെ ഏറ്റവും മികച്ച രൂപത്തിൽ ഉപയോഗപ്പെടുത്തിയ പരിശീലകൻ കൂടിയാണ് പെപ്.
മറ്റൊരു അർജന്റൈൻ സൂപ്പർതാരമായിരുന്ന സെർജിയോ അഗ്വേറോയും ദീർഘകാലം പെപ്പിന് കീഴിൽ കളിച്ചിട്ടുണ്ട്. ഇപ്പോൾ അഗ്വേറോ തന്റെ ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട്.പെപ് അർജന്റീനയുടെ പരിശീലകനാവണമെന്നും എന്നിട്ട് മെസ്സി അദ്ദേഹത്തിന്റെ കീഴിൽ കളിക്കണം എന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. പക്ഷേ ഇന്റർനാഷണൽ ഫുട്ബോളുമായി ഒത്തുപോകുന്നതിൽ പെപ്പിന് പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്നും അഗ്വേറോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola: The greatest manager English football has ever seen. 🏆🏆🏆🏆 @ManCity pic.twitter.com/fCbrfeETMZ
— City Xtra (@City_Xtra) September 21, 2023
“പെപ് ഗാർഡിയോള അർജന്റീന ദേശീയ ടീമിന്റെ പരിശീലകനാവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ എല്ലാവരും ഹാപ്പി ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലയണൽ മെസ്സി അദ്ദേഹത്തിന് കീഴിൽ കളിക്കണം. പക്ഷേ ഇന്റർനാഷണൽ ഫുട്ബോൾ അദ്ദേഹത്തിന് അനുയോജ്യമാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ എനിക്കുണ്ട്.കാരണം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഉണ്ടാവുക.താരങ്ങൾക്കൊപ്പം കുറഞ്ഞ സമയം മാത്രമാണ് ചിലവഴിക്കാൻ പറ്റുക.പെപ് അത്തരത്തിലുള്ള ഒരു വ്യക്തിയല്ല. എപ്പോഴും എൻഗേജ്ഡ് ആയിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ഏതായാലും 2026 വേൾഡ് കപ്പ് വരെ അർജന്റീനയുടെ പരിശീലക സ്ഥാനത്ത് ലയണൽ സ്കലോണി തന്നെയായിരിക്കും.അദ്ദേഹത്തിന് കീഴിൽ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അർജന്റീന ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. പുതുക്കിയ ഫിഫ റാങ്കിങ്ങിലും അർജന്റീന തന്നെയാണ് ഒന്നാമത്.