അർജന്റീനയുടെ ചൈനയിലെ ഒഫീഷ്യൽ സ്റ്റോറിന് വൻ വരവേൽപ്പ്!
അർജന്റീന കഴിഞ്ഞ ജൂൺ മാസത്തിൽ ഓസ്ട്രേലിയക്കെതിരെ ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ അർജന്റീന വിജയിച്ചിരുന്നത്. സൂപ്പർ താരം ലയണൽ മെസ്സി,ജർമ്മൻ പെസല്ല എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്.ഏഷ്യൻ രാജ്യമായ ചൈനയിൽ വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
വലിയ വരവേൽപ്പായിരുന്നു അർജന്റീനക്കും ക്യാപ്റ്റനായ ലയണൽ മെസ്സിക്കും അന്ന് ചൈനയിൽ ലഭിച്ചിരുന്നത്. നിരവധി ആരാധകരായിരുന്നു എയർപോർട്ടിൽ മെസ്സിയെ കാണാൻ വേണ്ടി തടിച്ചു കൂടിയിരുന്നത്. മാത്രമല്ല അർജന്റീന ടീം സഞ്ചരിക്കുന്നിടത്തൊക്കെ നിരവധി ആരാധകർ ഉണ്ടായിരുന്നു. ആരാധകർക്ക് ഒരു മികച്ച പ്രകടനം നൽകി കൊണ്ടാണ് അന്ന് ലോക ചാമ്പ്യന്മാരായ അർജന്റീന ചൈന വിട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ചൈന.
🚨Watch: A throwback to what happened when Lionel Messi went to China last time 🇨🇳
— Lions Messi (@StillAlright38) October 15, 2023
Inter Miami and Messi will be there again in November to play two friendlies 🤩🩷#Messi #InterMiamicf #Argentina
pic.twitter.com/LwmgXx8nJy
അതുകൊണ്ടുതന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ ഒരു ഒഫീഷ്യൽ സ്റ്റോർ ചൈനയിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.അത് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ വളരെ പ്രശസ്തമായ ഒരു ഷോപ്പിംഗ് മാളിലാണ് AFA തങ്ങളുടെ ഒഫീഷ്യൽ സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. അർജന്റീനയുമായി ബന്ധപ്പെട്ട എല്ലാ പ്രോഡക്ടുകളും അവിടെ ലഭ്യമാണ്.വലിയ വരവേൽപ്പാണ് ചൈനീസ് ആരാധകർക്കിടയിൽ ഈ സ്റ്റോറിന് ലഭിച്ചിട്ടുള്ളത്. ജഴ്സി ഉൾപ്പടെയുള്ള പ്രോഡക്ടുകൾ വാങ്ങാൻ വേണ്ടി നിരവധി ആരാധകർ ഇപ്പോൾ സ്റ്റോറുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഏതായാലും മെസ്സിയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീനക്ക് എല്ലാ രാജ്യങ്ങളിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം അടുത്തമാസം ലയണൽ മെസ്സി വീണ്ടും ചൈനയിൽ എത്തുന്നുണ്ട്. പക്ഷേ അത് അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമാണ്. സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി ചൈനയിൽ എത്തുന്ന മെസ്സിക്ക് ഗംഭീര വരവേൽപ്പ് ലഭിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.