അർജന്റീനയുടെ ഇന്നത്തെ ആഘോഷ പരിപാടികളിൽ അഗ്യൂറോ ഉണ്ടാവില്ല!
നാളെ നടക്കുന്ന സൗഹൃദമത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന പനാമയെയാണ് നേരിടുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയിലെ സമയം പരിഗണിക്കുകയാണെങ്കിൽ ഇന്ന് രാത്രിയാണ് മത്സരം.ബ്യൂണസ് ഐറിസിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.
വലിയ ആഘോഷ പരിപാടികൾ ആണ് ഈ മത്സരത്തിനുശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്നത്. വേൾഡ് കപ്പ് പ്രദർശനവും കിരീടനേട്ട ആഘോഷവും നടക്കും. എന്നാൽ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അർജന്റീന ടീമിനോടൊപ്പം മുൻ സൂപ്പർതാരമായ സെർജിയോ അഗ്വേറോ ഉണ്ടാവില്ല. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
Aguero 😭💇🏻♂️ pic.twitter.com/cJhAQKZwjW
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 15, 2023
അതായത് നിലവിൽ സ്പെയിനിലാണ് അഗ്വേറോ ഉള്ളത്.ജെറാർഡ് പീക്കെ ഓർഗനൈസ് ചെയ്യുന്ന കിങ്സ് ലീഗിന്റെ ഭാഗമാണ് സെർജിയോ അഗ്വേറോ.അത്കൊണ്ട് അർജന്റീനയിലേക്ക് സഞ്ചരിക്കാൻ ഇപ്പോൾ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇതിനാലാണ് ഈ ആഘോഷ പരിപാടികൾ അഗ്വേറോക്ക് നഷ്ടമാവുക.ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന ഉയർത്തിയപ്പോൾ അവരോടൊപ്പം ആഘോഷിക്കാൻ സെർജിയോ അഗ്വേറോയുമുണ്ടായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ചില പ്രവർത്തികൾ വിവാദമാവുകയും ചെയ്തിരുന്നു.
2021 കോപ്പ അമേരിക്ക കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു അഗ്വേറോ.പിന്നീട് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു.അർജന്റീന ദേശീയ ടീമിന് വേണ്ടി 101 മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 41 ഗോളുകളും 13 അസിസ്റ്റുകളും സെർജിയോ അഗ്വേറോ കരസ്ഥമാക്കിയിട്ടുമുണ്ട്.