അർജന്റീനയുടെ അടുത്ത എതിരാളികൾ ആരൊക്ക? ഫിക്സ്ച്ചർ പുറത്ത് വിട്ട് കോൺമെബോൾ!
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അടുത്ത ഫിക്സ്ചറിപ്പോൾ കോൺമെബോൾ പുറത്ത് വിട്ടിട്ടുണ്ട്.15,16 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ച്ചറാണ് ഇപ്പോൾ കോൺമെബോൾ പുറത്ത് വിട്ടിട്ടുള്ളത്.അടുത്ത വർഷം ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായാണ് ഈ മത്സരങ്ങൾ അരങ്ങേറുക.
നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന രണ്ട് മത്സരങ്ങളാണ് കളിക്കുക.ജനുവരിയിലെ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ചിലിയാണ്.ജനുവരി 28-ആം തിയ്യതി പുലർച്ചെ ഇന്ത്യൻ സമയം 5:45-നാണ് ഈ മത്സരം നടക്കുക. ചിലിയുടെ മൈതാനമായ കലാമയിൽ വെച്ചാണ് ഈ മത്സരം നടക്കുക.
🔜 ¡En 2022 hay más de las mejores Eliminatorias del mundo! 🙌
— CONMEBOL.com (@CONMEBOL) December 21, 2021
🗓 Días y horarios confirmados para las jornadas 15 y 16#EliminatoriasSudamericanas pic.twitter.com/yBKljToVIs
ഫെബ്രുവരി രണ്ടാം തിയ്യതിയാണ് അർജന്റീന അടുത്ത മത്സരം കളിക്കുക. കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. ഫെബ്രുവരി രണ്ടിന് പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് ഈ മത്സരം അരങ്ങേറുക. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്സാണ് ഈ മത്സരത്തിന് സാക്ഷ്യം വഹിക്കുക.
അർജന്റീനയുടെ സംബന്ധിച്ചിടത്തോളം ആശ്വാസത്തോടെ ഈ മത്സരങ്ങളെ സമീപിക്കാൻ കഴിയും. എന്തെന്നാൽ ഇതിനോടകം തന്നെ അർജന്റീന ഖത്തർ വേൾഡ് കപ്പിൽ സ്ഥാനം നേടി കഴിഞ്ഞു.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ് അർജന്റീനയുടെ സ്ഥാനം.13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.