അർജന്റീനയും ബ്രസീലും പൊട്ടി,ക്രിസ്റ്റ്യാനോ ഗോളടിച്ച മത്സരത്തിൽ വിജയിച്ച പോർച്ചുഗൽ.
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ പോർച്ചുഗൽ വിജയം കണ്ടെത്തിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിച്ചൻസ്റ്റെയിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഗോൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ ജോവോ ക്യാൻസലോയുടെ വകയായിരുന്നു. 9 മത്സരങ്ങളിൽ ഒമ്പതും വിജയിച്ച പോർച്ചുഗൽ നേരത്തെ തന്നെ യൂറോ യോഗ്യത കരസ്ഥമാക്കിയവരാണ്.
അതേസമയം സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വ അർജന്റീനയെ അർജന്റീനയിൽ വെച്ചുകൊണ്ട് തോൽപ്പിച്ചിട്ടുള്ളത്.അരൗഹോ,നുനസ് എന്നിവരുടെ ഗോളുകളാണ് ഉറുഗ്വക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.വേൾഡ് കപ്പിൽ സൗദിയോട് തോറ്റതിനുശേഷം ആദ്യമായാണ് അർജന്റീന തോൽക്കുന്നത്.
URUGUAY BEAT ARGENTINA 2-0 😱
— ESPN FC (@ESPNFC) November 17, 2023
It's Argentina's first loss since winning the World Cup 😳 pic.twitter.com/3PPGlIHcqs
മറ്റൊരു മത്സരത്തിൽ ബ്രസീലും പരാജയപ്പെട്ടിട്ടുണ്ട്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ ബ്രസീലിനെ തോൽപ്പിച്ചത്.മാർട്ടിനെല്ലി ബ്രസീലിന് വേണ്ടി ലീഡ് നേടിയെങ്കിലും ഡയസിന്റെ ഇരട്ട ഗോളുകൾ ബ്രസീലിന് തോൽവി സമ്മാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീൽ പരാജയപ്പെടുന്നത്.
പോയിന്റ് പട്ടികയിൽ നിലവിൽ അർജന്റീന ഒന്നാം സ്ഥാനത്തും ഉറുഗ്വ രണ്ടാം സ്ഥാനത്തുമാണ്. കൊളംബിയ മൂന്നാമതും വെനിസ്വേല നാലാമതും വരുമ്പോൾ കേവലം അഞ്ചാം സ്ഥാനത്ത് മാത്രമാണ് ബ്രസീൽ വരുന്നത്.