അർജന്റീനയിൽ എത്ര കാലം? പരിശീലകൻ ആരേയും വിവാഹം കഴിച്ചിട്ടില്ലെന്ന് ഡി മരിയയുടെ മറുപടി.

ഖത്തർ വേൾഡ് കപ്പിന് ശേഷം താൻ അർജന്റീനയുടെ ദേശീയ ടീമിൽ ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനം സൂപ്പർതാരമായ ഡി മരിയ നേരത്തെ നടത്തിയിരുന്നു.തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയതോടുകൂടി അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.ഇനിയും അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ആരാധകർക്ക് ഡി മരിയയെ കാണാൻ കഴിയും.ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു.

പുതുതായി നൽകിയ അഭിമുഖത്തിൽ ഡി മരിയയോട് അർജന്റീനയിലെ ഭാവിയെ പറ്റി ചോദിക്കപ്പെട്ടിരുന്നു.സ്റ്റെപ് ബൈ സ്റ്റെപ്പായി കൊണ്ടാണ് അർജന്റീന ദേശീയ ടീമിന്റെ കാര്യത്തിൽ മുന്നോട്ടുപോവുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകൻ ദേശീയ ടീമിലെ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആർക്കും തന്നെ സ്ഥാനമുറപ്പില്ലെന്നും ഡി മരിയ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഓരോരോ വർഷമാണ് പരിഗണിക്കുക. സ്റ്റെപ്പ് ബൈ സ്റ്റെപ് ആയി കൊണ്ടാണ് അർജന്റീനയുടെ ദേശീയ ടീമിൽ ഞാൻ മുന്നോട്ടുപോവുക. ഒരു മികച്ച ജനറേഷൻ അർജന്റീനയുടെ ടീമിലേക്ക് കടന്നുവരുന്നുണ്ട്. ക്ലബ്ബുകളിൽ ഒക്കെ അവർ മികച്ച പ്രകടനം നടത്തുന്നുണ്ട്.അതുകൊണ്ടുതന്നെ നമുക്ക് പതിയെ പതിയെ ആണ് പോകാൻ സാധിക്കുക.മികച്ച താരങ്ങളെ മാത്രമാണ് പരിശീലകൻ പരിഗണിക്കുക.അല്ലാതെ അദ്ദേഹം ദേശീയ ടീമിലെ ആരെയും വിവാഹം കഴിച്ചിട്ടില്ല ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

അടുത്തവർഷം അഥവാ 2024 ൽ അമേരിക്കയിൽ വെച്ച് കോപ്പ അമേരിക്ക അരങ്ങേറുന്നുണ്ട്.ആ ടൂർണമെന്റിൽ ഡി മരിയ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ അതായിരിക്കും അദ്ദേഹത്തിന്റെ ദേശീയ ടീമിലെ അവസാനത്തെ ടൂർണമെന്റ്.

Leave a Reply

Your email address will not be published. Required fields are marked *