അർജന്റീനക്ക് വമ്പൻ തിരിച്ചടി,സൂപ്പർ താരം ഈ വർഷം ഇനി കളിക്കില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ ഇപ്പോൾ പരിക്ക് വലിയ രൂപത്തിൽ അലട്ടുന്നുണ്ട്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.അതിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയാണ്.

പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നടന്ന മത്സരത്തിനിടെ അദ്ദേഹത്തെ പരിക്ക് വലച്ചിരുന്നു. പക്ഷേ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.ബ്രൈറ്റൻ,ബയേൺ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരുന്നു ഈ ഡിഫൻഡർ പങ്കെടുത്തിരുന്നത്.പക്ഷേ കാര്യങ്ങൾ ഇപ്പോൾ സീരിയസായിട്ടുണ്ട്. അദ്ദേഹം ഇനിമുതൽ കളിക്കില്ല എന്നുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ലിസാൻഡ്രോ മാർട്ടിനസിന് വീണ്ടും സർജറി ആവശ്യമാണ്.രണ്ടാമത്തെ ശസ്ത്രക്രിയക്കാണ് ഇപ്പോൾ അദ്ദേഹം ഒരുങ്ങുന്നത്. സർജറി പൂർത്തിയായി കഴിഞ്ഞാൽ ഏകദേശം 3 മാസത്തോളം അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. അതായത് ഇനി ഈ വർഷം ലിസാൻഡ്രോ മാർട്ടിനസ് കളിക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇത് അർജന്റീന ദേശീയ ടീമിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.എന്തെന്നാൽ പ്രധാനപ്പെട്ട വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇക്കാലയളവിൽ നടക്കുന്നത്. അടുത്ത നവംബർ മാസത്തിൽ വമ്പൻമാരായ ബ്രസീലിനെ അർജന്റീനക്ക് നേരിടേണ്ടതുണ്ട്. ഇങ്ങനെ പ്രധാനപ്പെട്ട ഒരു സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് താരത്തിന്റെ പരിക്ക് ഗുരുതരമാകുന്നത്. യുണൈറ്റഡിനും അർജന്റീനക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *