അർജന്റീനക്ക് കിരീടം ലഭിക്കുന്നില്ലെങ്കിൽ ബ്രസീൽ നേടട്ടെ : അർജന്റീന കോച്ച്
ഖത്തർ വേൾഡ് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. അതേസമയം മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന മൂന്നാമത്തെ മത്സരത്തിന് ഇന്നിറങ്ങുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബ്രസീലിനെ കുറിച്ച് അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു. ബ്രസീൽ രണ്ട് മത്സരങ്ങളിലും വിജയിച്ചതിൽ താൻ ഹാപ്പി ആണെന്നും അർജന്റീനക്ക് കിരീടം ലഭിക്കുന്നില്ലെങ്കിൽ മറ്റൊരു ലാറ്റിനമേരിക്കക്കാരായ ബ്രസീലിന് കിരീടം ലഭിക്കുന്നതിനനെയാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“Soy sudamericano y estoy contento de que Brasil pase de ronda. El que piense lo contrario, está equivocado. Soy el primer fan del fútbol sudamericano”.
— Ataque Futbolero (@AtaqueFutbolero) November 29, 2022
🗣️ Lionel Scaloni. 🇦🇷 pic.twitter.com/ig4hcV8Fg9
” ബ്രസീൽ വിജയിച്ചതിൽ ഞാൻ ഹാപ്പിയാണ്. കാരണം ഞാനൊരു സൗത്ത് അമേരിക്കൻ ഫാനാണ്.ഞാൻ ബ്രസീലിനെ ഇഷ്ടപ്പെടുന്നില്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയിട്ടുണ്ട്. എനിക്ക് ബ്രസീലിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുന്നില്ലെങ്കിൽ പിന്നീട് ബ്രസീൽ കിരീടം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത് എന്നുള്ളത് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും.രണ്ട് മത്സരങ്ങളും അവർ വിജയിച്ചു. ഞാൻ അവരെ അഭിനന്ദിക്കുന്നു ” അർജന്റീന കോച്ച് പറഞ്ഞു.
ബ്രസീലിനെ താൻ ബഹുമാനിക്കുന്നുവെന്നും ഇഷ്ടപ്പെടുന്നുവെന്നും സ്‌കലോണിയുടെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്. ഏതായാലും ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീൽ മാത്രമാണ് ഇപ്പോൾ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചിട്ടുള്ളത്. അർജന്റീനക്കും അത് സാധ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.