അർജന്റീനക്കെതിരെ ബെറ്റ് വെച്ച് തോറ്റു,ഡ്രെയ്ക്കിനെ പരിഹസിച്ച് അർജന്റീന!

കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ മികച്ച വിജയമായിരുന്നു അർജന്റീന സ്വന്തമാക്കിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവർ കാനഡയെ തോൽപ്പിച്ചത്. ലയണൽ മെസ്സി ഹൂലിയൻ ആൽവരസ് എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ അർജന്റീന വിജയിക്കും എന്നത് പ്രതീക്ഷിക്കപ്പെട്ട ഒരു കാര്യമായിരുന്നു.

എന്നാൽ അമേരിക്കയിലെ റാപ്പ് ഗായകനായ ഡ്രെയ്ക്ക് ഈ മത്സരത്തിൽ കാനഡക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൽ കാനഡ വിജയിക്കും എന്നായിരുന്നു ഇദ്ദേഹം ബെറ്റ് വെച്ചിരുന്നത്. 3 ലക്ഷം ഡോളറായിരുന്നു ബെറ്റിങ് തുക. കാനഡ വിജയിച്ചു കഴിഞ്ഞാൽ രണ്ട് മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. പക്ഷേ പ്രതീക്ഷിക്കപ്പെട്ട പോലെ അർജന്റീന മത്സരത്തിൽ വിജയിക്കുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.ഇതോടെ ഡ്രെയ്ക്കിന്റെ മൂന്ന് ലക്ഷം ഡോളർ നഷ്ടപ്പെടുകയും ചെയ്തു.

റാപ്പ് ലോകത്ത് ഡ്രെയ്ക്കിന്റെ പ്രധാനപ്പെട്ട ഒരു എതിരാളിയാണ് കെൻഡ്രിക്ക് ലമാർ. അദ്ദേഹത്തെ വെച്ചുകൊണ്ട് അർജന്റീന ഇപ്പോൾ പരോക്ഷമായി ഡ്രെയ്ക്കിനെ ഒന്ന് പരിഹസിച്ചു വിട്ടിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഒഫീഷ്യൽ അക്കൗണ്ട് അർജന്റൈൻ താരങ്ങളുടെ ഒരു ചിത്രം പങ്കുവെക്കുകയായിരുന്നു.Not Like Us,Not With us എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിട്ടുള്ളത്.ഡ്രെയ്ക്കിന്റെ എതിരാളിയായ കെൻഡ്രിക്ക് ലമാറിന്റെ പ്രശസ്തമായ റാപ്പ് ട്രാക്ക് കൂടിയാണ് ഇത്.ഈ ചിത്രത്തിന് ഈ സോങ് കൂടി നൽകിക്കൊണ്ടാണ് AFA അത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ചുരുക്കത്തിൽ ഡ്രെയ്ക്കിനെ അദ്ദേഹത്തിന്റെ എതിരാളിയെ വെച്ചുകൊണ്ടുതന്നെ അർജന്റീന ഒന്ന് പരിഹസിച്ചു വിട്ടു എന്ന് വേണം പറയാൻ. അർജന്റീനയുടെ എതിരാളികളായ ബ്രസീലിനെയും വിനീഷ്യസ് ജൂനിയറേയുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഡ്രെയ്ക്ക്. അതേസമയം UFC സൂപ്പർതാരവും ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായ കോണോർ മക്ഗ്രഗർ ഇത്തവണ അർജന്റീനക്കൊപ്പമാണ്. ലയണൽ മെസ്സി തന്നെ കിരീടം നിലനിർത്തും എന്നാണ് അദ്ദേഹം വലിയ തുകക്ക് ബെറ്റ് വെച്ചിട്ടുള്ളത്. എന്നാൽ ക്രിസ്റ്റ്യാനോ ഗോൾഡൻ ബൂട്ട് നിലനിർത്തും എന്ന കാര്യത്തിൽ വലിയ തുക അദ്ദേഹം ബെറ്റ് വച്ചിരുന്നുവെങ്കിലും അത് ഇപ്പോൾ നഷ്ടമായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *