അർജന്റീനക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചു,പകരം കളിക്കില്ലെന്ന് ബ്രസീൽ!

വരുന്ന ജൂൺ മാസത്തിൽ ചിരവൈരികളായ അർജന്റീനക്കെതിരെ സൗഹൃദമത്സരം കളിക്കാൻ വമ്പൻമാരായ ബ്രസീൽ തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്.ഇതിന്റെ ടിക്കറ്റ് വിൽപ്പന പോലും അധികൃതർ നടത്തിയിരുന്നു. എന്നാൽ ഈ മത്സരത്തിൽ നിന്നും അർജന്റീന പിന്മാറിയതോട് കൂടി മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഇതിനു പകരമായി കൊണ്ട് മറ്റൊരു ടീമിനെതിരെ കളിക്കാനുള്ള ശ്രമങ്ങൾ നേരത്തെ ബ്രസീൽ നടത്തിയിരുന്നു. എന്നാൽ ജൂൺ മാസത്തിൽ മൂന്നാമതൊരു മത്സരം കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇപ്പോൾ CBF സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ,കൂടാതെ ഇറാൻ,മോറോക്കോ,ഐവറി കോസ്റ്റ് എന്നിവരെയായിരുന്നു എതിരാളികളായി കൊണ്ട് ബ്രസീൽ പരിഗണിച്ചിരുന്നത്.എന്നാൽ ഈ മത്സരം ഉപേക്ഷിക്കാൻ CBF തീരുമാനമെടുക്കുകയായിരുന്നു.

ഇതോടെ അടുത്ത മാസം രണ്ട് മത്സരങ്ങളാണ് ബ്രസീൽ ടീം കളിക്കുക. ജൂൺ രണ്ടാം തീയതി സൗത്ത് കൊറിയക്കെതിരെയും ജൂൺ ആറാം തീയതി ജപ്പാനെതിരെയുമാണ് ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുക. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ രണ്ടു മത്സരങ്ങളും എവേ മത്സരങ്ങളായിരിക്കും.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് നേരത്തെ തന്നെ ടിറ്റെ പ്രഖ്യാപിച്ചിരുന്നു.ഈ മാസം 26-ആം തിയ്യതിയാണ് താരങ്ങൾ ബ്രസീൽ ക്യാമ്പിൽ എത്തിച്ചേരുക.27-ആം തിയ്യതിയാണ് ആദ്യ പരിശീലന സെഷൻ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ആലിസൺ,ഫാബിഞ്ഞോ,കാസമിറോ,മിലിറ്റാവോ,വിനീഷ്യസ്,റോഡ്രിഗോ എന്നിവരൊക്കെ മുപ്പത്തിയൊന്നാം തീയതിയായിരിക്കും ടീമിനൊപ്പം ചേരുക.

Leave a Reply

Your email address will not be published. Required fields are marked *