അർജന്റീനക്കെതിരെയുള്ള ഫൈനൽ ബോക്സിങ് മത്സരത്തിന് സമാനമായിരുന്നു : ഹ്യൂഗോ ലോറിസ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന വിജയം നേടിയിരുന്നത്. അടിയും തിരിച്ചടിയുമായി വേറെ ആവേശകരമായ ഒരു ഫൈനൽ മത്സരമായിരുന്നു ഫുട്ബോൾ ആരാധകർക്ക് ലഭിച്ചിരുന്നത്.

ഏതായാലും ആ മത്സരത്തിന്റെ ആവേശത്തെക്കുറിച്ച് ഫ്രഞ്ച് ഗോൾകീപ്പറും അവരുടെ ക്യാപ്റ്റനുമായിരുന്ന ഹ്യൂഗോ ലോറിസ് ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റീനക്കെതിരെയുള്ള ഫൈനൽ മത്സരം ഒരു ബോക്സിങ് മത്സരത്തിന് സമാനമായിരുന്നു എന്നാണ് ലോറിസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ വേദനാജനകമായ നിമിഷങ്ങൾ ഉണ്ടായിരുന്നു.അതിനെക്കാളുമൊക്കെ മുകളിൽ ഞങ്ങൾ നല്ല രൂപത്തിൽ ഫൈറ്റ് ചെയ്തു.ആ മത്സരം ഒരു യഥാർത്ഥ ഫൈറ്റ് തന്നെയായിരുന്നു.ഒരു ബോക്സിങ് ഫൈറ്റ് പോലെയായിരുന്നു അർജന്റീനക്കെതിരെയുള്ള ഫൈനൽ മത്സരം. ഇനിയും ഇതിനേക്കാൾ മികച്ച രൂപത്തിൽ എനിക്ക് എങ്ങനെ കളിക്കാൻ കഴിയും എന്നുള്ളത് നമ്മൾ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു.എന്റെ കരിയറിൽ പെനാൽറ്റിയിൽ എനിക്ക് വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. നിർഭാഗ്യവശാൽ അർജന്റീനക്കെതിരെയും അതുതന്നെ സംഭവിച്ചു ” ഇതാണ് ഫ്രാൻസ് ഗോൾകീപ്പർ ആയിരുന്ന ഹ്യൂഗോ ലോറിസ് പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിന് പിന്നാലെ ഹ്യൂഗോ ലോറിസ് ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം പലവിധ വിവാദങ്ങളും ഫ്രഞ്ച് ദേശീയ ടീമിന് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *