അസൂറിപ്പടയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് സ്പെയിൻ ഫൈനലിൽ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്പെയിനിന് വിജയം. നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെയാണ് സ്പെയിൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ നേഷൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ സ്പെയിനിന് കഴിഞ്ഞു. കഴിഞ്ഞ 37 മത്സരങ്ങളായി പരാജയമറിയാതെ കുതിച്ച ഇറ്റലിക്ക് തടയിടാനും ഇത് വഴി സ്പെയിനിന് സാധിച്ചു. ഇനി ഫ്രാൻസ് vs ബെൽജിയം പോരാട്ടമാണ് രണ്ടാം സെമിയിൽ അരങ്ങേറുക. ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.
🇪🇸 Ferran Torres again for Spain! ⚽️#NationsLeague pic.twitter.com/YBQJYhiEga
— UEFA Nations League (@EURO2024) October 6, 2021
മത്സരത്തിന്റെ 17-ആം മിനുട്ടിൽ സ്പെയിൻ ലീഡ് നേടിയിരുന്നു.ഒയർസബാലിന്റെ അസിസ്റ്റിൽ നിന്നും ഫെറാൻ ടോറസാണ് ഗോൾ നേടിയത്.പിന്നീട് 42-ആം മിനുട്ടിൽ ഇറ്റാലിയൻ സൂപ്പർ താരം ബൊനൂച്ചി രണ്ടാം യെല്ലോ വഴങ്ങി പുറത്ത് പോയത് ഇറ്റലിക്ക് തിരിച്ചടിയാവുകയായിരുന്നു. ബാക്കിയുള്ള സമയം 10 പേരെ വെച്ചാണ് ഇറ്റലി കളിച്ചത്.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സ്പെയിൻ വീണ്ടും ലീഡുയർത്തി.ഇത്തവണയും ഒയർസബാലിന്റെ അസിസ്റ്റിൽ നിന്ന് ടോറസ് തന്നെയാണ് വല കുലുക്കിയത്.83-ആം മിനുട്ടിൽ ഒരു ഗോൾ അസൂറിപ്പട തിരിച്ചടിച്ചെങ്കിലും അത് മതിയാവുമായിരുന്നില്ല.കിയേസയുടെ അസിസ്റ്റിൽ നിന്ന് പെല്ലഗ്രിനിയായിരുന്നു ഗോൾ നേടിയത്.രണ്ടാം സെമി ഫൈനൽ ഇന്ന് അരങ്ങേറും.